𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പാഷനായ ഗിഫ്റ്റ് നിർമ്മാണം ഇന്ന് വരുമാനം നൽകുന്നൊരു ബിസിനസ്സ് | art.istic_oasis

കുട്ടിക്കാലം മുതലുള്ള തന്റെ  പാഷനായ ഗിഫ്റ് നിർമാണ  18 ആം  വയസിൽ എങ്ങനെ ഒരു സംരംഭമാക്കി മാറ്റാം എന്നുള്ള ചിന്തയിൽ നിന്നാണ് കസ്റ്റമൈസ്ഡ് ഗിഫ്റ്റ് എന്ന ആശയത്തിലേക്ക് എത്തിയത്.

തിരുവനന്തപുരം സ്വദേശിനി റൈഹാനയുടെ സംരംഭം ആണ് @/art.istic_oasis .ഒമാൻ ആസ്ഥാനമായി ജിസിസി രാജ്യങ്ങളിലുടനീളം ഹാൻഡ്‌മേഡ് കസ്റ്റമൈസ്ഡ് ഗിഫ്റ്റുകളും മറ്റു ആർട്ട് & ക്രാഫ്റ്റ് ഉത്പന്നങ്ങളും നിർമ്മിച്ച് നൽകി വരുമാനം നേടുന്നു.ജന്മദിനം ,വിവാഹ വാർഷികം എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള ഇവന്റുകൾക്ക് ഓരോരുത്തരുടെയും പേഴ്സണൽ ചോയ്‌സ് അനുസരിച്ചു ഗിഫ്റ്റ് സെറ്റ് ചെയ്തു നൽകുവാൻ @/art.istic_oasis സഹായിക്കുന്നു.നിങ്ങളുടെ ഗൾഫ് രാജ്യങ്ങളിൽ ഉള്ള പ്രിയപ്പെട്ടവർക്കും ഗിഫ്റ്റുകൾ എത്തിച്ചു നൽകുവാൻ റൈഹാനയുടെ @/art.istic_oasis സഹായിക്കും.

കുട്ടിക്കാലം മുതൽ മറ്റുള്ളവർക്ക് ഗിഫ്റ്റ് ബോക്സുകൾ നിർമ്മിച്ച് നൽകുവാൻ റൈഹാനക്ക് വലിയ താല്പര്യം ആയിരുന്നു.18ാം വയസിൽ തന്റെ ആ പാഷനെ എങ്ങനെ ഒരു സംരംഭം ആക്കി മാറ്റം എന്ന ചിന്തയിൽ ആണ് @/art.istic_oasis ജനിച്ചത്.പയ്യെ ചെറിയ രീതിയിൽ ഫ്രണ്ട്സ് ആൻഡ് ഫാമിലിയിൽ മാത്രം ഓർഡറുകൾ എടുത്തു ചെയ്തു നൽകി തുടങ്ങി പിന്നീട് ഇപ്പോൾ ആ സംരംഭം ഇന്ത്യ കടന്ന് GCC മുഴുവൻ ഡെലിവറി സംവിധാനവുമായി മുന്നേറുകയാണ്.തുടക്ക സമയത്ത് ഗിഫ്റ്റുകൾ നിർമ്മിക്കാൻ കുറേ സമയം ചിലവഴിക്കുമ്പോൾ ഇതിൽ നിന്നും നിനക്ക് എന്ത് കിട്ടാനാ എന്ന തരത്തിലുള്ള പല പരിഹാസങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.എന്നാൽ തന്റെ പാഷൻ ഫോളോ ചെയ്യാൻ തന്നെ ആയിരുന്നു റൈഹാനയുടെ തീരുമാനം.ഓരോ വർക്ക് ചെയ്യുമ്പോഴും കിട്ടുന്ന സന്തോഷവും സംതൃപ്തിയും ആയിരുന്നു ആ തീരുമാനത്തിന് പിന്നിൽ. അതെന്തായാലും വെറുതെ ആയില്ല.ഫാമിലിയോടൊപ്പം ഒമാനിൽ സെറ്റിൽ ആയപ്പോഴും തന്റെ പാഷൻ ഫോളോ ചെയ്തു തന്നെ ഒരു ബിസിനസ്സ് റൺ ചെയ്യുവാൻ റൈഹാനക്ക് സാധിക്കുന്നു.B-COM WITH ACCA ബിരുദദാരി കൂടി ആണ് റൈഹാന.

Advertisement