𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പ്രീമിയം ഷൂകൾ ക്ലീൻ ചെയ്യാനും സർവ്വീസ് ചെയ്യാനുമായി ഒരു സംരംഭം | SHOE WE DO

പല സെലിബ്രിറ്റീസും,ഇൻഫ്‌ളുവൻസേഴ്‌സും ഒക്കെ ഇപ്പോൾ SHOE WE DO ന്റെ സ്ഥിരം കസ്റ്റമേഴ്സ് ആണ്.

ഷൂ ക്ലീൻ ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് പലപ്പോഴും നാം എല്ലാം നേരിടാറുണ്ട്.അതിനൊരു പരിഹാരമായി കണ്ണൂർ സ്വദേശി റിജാസ് , പാലക്കാട് സ്വദേശി അഖിൽ ,കോഴിക്കോട് സ്വദേശി വൈശാഖ് എന്നിവർ ചേർന്ന് തുടങ്ങിയ കൊച്ചി ആസ്ഥാനമായുള്ള സംരംഭമാണ് SHOE WE DO .


പ്രീമിയം ഷൂ & സ്നീക്കേഴ്സ് ക്ലീനിങ് ,റിപ്പയറിങ് & റീ സ്റ്റോറേഷൻ എന്നിവ പ്രൊഫഷണലി ചെയ്തു നൽകുന്നു.കാക്കനാട് തോതിയൂർ ആണ് ഔട്ലറ്റ് പ്രവർത്തിക്കുന്നത്.കൊച്ചിയിൽ പിക്കപ്പ് & ഡ്രോപ്പ് സൗകര്യം ലഭ്യമാണ്.സംരംഭം തുടങ്ങി 9 മാസം പിന്നിമ്പോൾ മാസം 500 ൽ അധികം ഷൂകൾ ആണ് ക്‌ളീനിംഗിനായി ഓരോ മാസവും വരുന്നത്.സാധാരണ ഷൂകൾ മുതൽ അൾട്രാ പ്രീമിയം ഷൂകൾ വരെ SHOE WE DO ന്റെ കയ്യിൽ സേഫ് ആണ്.ഇമ്പോർട്ടഡ് ലിക്വിഡ്‌സ് ആണ് ഓരോ ക്ലീനിങ്ങിനും ഉപയോഗിക്കുന്നത്.പല സെലിബ്രിറ്റീസും,ഇൻഫ്‌ളുവൻസേഴ്‌സും ഒക്കെ ഇപ്പോൾ SHOE WE DO ന്റെ സ്ഥിരം കസ്റ്റമേഴ്സ് ആണ്.സ്റ്റാർട്ടപ്പ് ഫണ്ടിങ്ങിന്റെ പിൻബലത്തോടെ തിരുവനന്തപുരത്തേക്കും കൊച്ചിയിലോട്ടും വിപുലീകരിക്കാനുള്ള നീക്കത്തിലാണ് മൂവരും.

 

റിജാസ്,അഖിൽ,വൈശാഖ് എന്നിവർ കോളേജിൽ വെച്ചാണ് സുഹൃത്തുക്കൾ ആവുന്നത്.പത്തു വർഷമായുള്ള സൗഹൃദത്തിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു ആശയം ആണ് SHOE WE DO .സ്വന്തം ഷൂസ് ക്ലീൻ ചെയ്യാൻ പലപ്പോഴും ബുദ്ധിമുട്ടിയപ്പോൾ ,സെലിബ്രിറ്റീസ് ഒക്കെ സ്ഥിരമായി ഷൂസ് വാങ്ങുമ്പോൾ അത് എങ്ങനെ ആണ് മാനേജ് ചെയ്യുന്നത് എന്ന് ചിന്തിച്ചു.കൊച്ചി പോലുള്ള വലിയ ഒരു സിറ്റിയിൽ എത്രയോ സെലിബ്രിറ്റിസ് & ഇൻഫ്ളുവൻസേർസ് ഉണ്ട് ,അവരുടെ പ്രീമിയം ഷൂകൾ ക്ലീൻ ചെയ്യാനുള്ള പ്രശ്നത്തിന് ഒരു പരിഹാരം..അങ്ങനെ ആണ് SHOE WE DO സ്റ്റാർട്ട് ചെയ്യുന്നത്.എന്തായാലും ആ ഐഡിയ ക്ലിക്ക് ആയി.ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ഒരു വളർച്ച നേടുവാൻ SHOE WE DO നു ഇതിനോടകം കഴിഞ്ഞു.

Advertisement