𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഇരുപത്തിമൂന്നാം വയസ്സിൽ തുടങ്ങിയ സ്മാർട്ട് ഫോൺ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്

.തുടങ്ങി 8 വർഷം പിന്നിടുമ്പോൾ ഏകദേശം 1800 ഓളം പേർ കോഴ്സ് ചെയ്തു മൊബൈൽ ഫോൺ ടെക്‌നീഷ്യൻ ആയി ജോലിക്ക് കയറി കഴിഞ്ഞു.

കണ്ണൂർ സ്വദേശി അഖിൽ കൃഷ്ണ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ തുടങ്ങിയ സ്മാർട്ട് ഫോൺ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് ആണ് Phonetech Education Institute.ഒരു മൊബൈൽ ഫോൺ ടെക്‌നീഷ്യൻ ആവാൻ പഠിച്ച അഖിൽ കൃഷ്ണ സ്വന്തമായി ഒരു ഇൻസ്റ്റിറ്റ്യൂട്ട് തന്നെ തുടങ്ങി.എപ്പോഴും അപ്‌ഡേഷൻ വരുന്ന ഒരു മേഖല ആണ് സ്മാർട്ട് ഫോൺ ടെക്‌നോളജി.അതിനാൽ തന്നെ അപ്‌ഡേറ്റ് ആയി മുന്നോട്ട് പോകേണ്ടതായി ഉണ്ട്.മിക്ക ഇൻസ്റ്റിറ്റ്യൂട്ടിലും അപ്‌ഡേഷൻ കോഴ്‌സിന് വീണ്ടും സെപറേറ്റ് ഫീസ് ഈടാക്കാറുണ്ട്.ഇത് ഒഴിവാക്കി ഒരു തവണ ഫീസ് അടച്ചു കോഴ്സ് ചെയ്യുന്നവർക്ക് ലൈഫ് ടൈം അപ്‌ഡേഷൻ പ്രോഗ്രാം നൽകുക എന്ന ആഗ്രഹം അഖിൽ കൃഷ്ണ തന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ നടപ്പിലാക്കി.ഇത്തരത്തിൽ എല്ലാ വർഷവുംസൗജന്യമായി അപ്‌ഡേഷൻ പ്രോഗ്രാം നൽകുന്ന ഇന്ത്യയിലെ ഏക സ്മാർട്ട് ഫോൺ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഒരു പക്ഷെ Phonetech Education Institute ആവും.കേരളത്തിൽ നിന്നും മാത്രമല്ല ,കർണാടകം ,തമിഴ്നാട് ,വെസ്റ്റ് ബംഗാൾ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ Phonetech Education Institute ൽ പഠിക്കുന്നു.ഹോട്ടലിൽ പണി എടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ വരെ കോഴ്സ് ചെയ്തു ടെക്‌നിഷ്യൻ ആയി ജോലിക്ക് കയറുന്നു.തുടങ്ങി 8 വർഷം പിന്നിടുമ്പോൾ ഏകദേശം 1800 ഓളം പേർ കോഴ്സ് ചെയ്തു മൊബൈൽ ഫോൺ ടെക്‌നീഷ്യൻ ആയി ജോലിക്ക് കയറി കഴിഞ്ഞു.

ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച അഖിൽ കൃഷ്ണക്ക് സ്വന്തം സംരംഭം തുടങ്ങാനുള്ള പണം കണ്ടത്തേണ്ടതായി ഉണ്ടായിരുന്നു.അങ്ങനെ അഖിൽ കൃഷ്ണ ദുബായിൽ രണ്ട് വർഷം ജോലി ചെയ്തു.ആ സേവിങ്‌സും ,ബാക്കി തുക ലോണും എടുത്താണ് ഇരുപത്തിമൂന്നാം വയസ്സിൽ Phonetech Education Institute തുടങ്ങുന്നത്.ആ സമയത്ത് വർഷങ്ങൾ എക്സ്പീരിയൻസ് ഉള്ള പല ഇൻസ്റ്റിറ്റ്യൂട്ടുകളും ഉണ്ടായിരുന്നു. ഇരുപത്തിമൂന്നാം വയസ്സിൽ ഇവൻ എന്ത് ചെയ്യാൻ പോകുവാണ് ,ദുബായിലെ ജോലി തന്നെ തുടർന്നാൽ പോരെ എന്നൊക്കെ ആയിരുന്നു എല്ലാവരുടെയും അഭിപ്രായങ്ങൾ.എന്നാൽ ഇന്ന് മികച്ച സേവനം നൽകിയതിലൂടെ ഇന്ത്യയിലെ അറിയപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ആയി Phonetech Education Institute മാറി. @phonetech_education അക്കൗണ്ട് സന്ദർശിച്ചാൽ നിങ്ങൾക്ക് അത് മനസ്സിലാകും.പതിനെട്ടോളം പേർക്ക് ഈ സ്ഥാപനത്തിലൂടെ ജോലി നൽകുവാനും അഖിൽ കൃഷ്ണക്ക് കഴിയുന്നു.

Advertisement