𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഐഫോൺ ഫോട്ടോഗ്രഫിയോടുള്ള പാഷനെ വരുമാന മാർഗ്ഗമാക്കിയ ഇർഫാന

ഇന്ന് ഫോൺ ഉപയോഗിച്ച് സേവ് ദി ഡേറ്റ് ,ഫോട്ടോഗ്രാഫി ,വീഡിയോഗ്രഫി ഒക്കെ ചെയ്തു നൽകി മികച്ച വരുമാനം നേടുവാൻ ഇർഫാനക്ക് കഴിയുന്നു.

പതിനായിരങ്ങൾ മുടക്കി മുന്തിയ മൊബൈൽ ഫോണുകൾ എടുക്കുന്ന ഭൂരിഭാഗം ആളുകളും അതിന്റെ ബേസിക് ഫങ്‌ഷൻസ് മാത്രമാകും ഉപയോഗിക്കുന്നത് തന്നെ.എന്നാൽ ഒരു വിഭാഗം ആളുകൾ അത് പ്രോഡക്ടറ്റീവ് ആയി ഉപയോഗിച്ച് വരുമാനവും നേടുന്നുണ്ട്.അങ്ങനെ ഒരാളെ പരിചയപ്പെടാം,കണ്ണൂർ പെടേന സ്വദേശിനി ഇർഫാന (art_istq_).പതിനഞ്ചാം വയസ്സിൽ തുടങ്ങിയത് ആണ് ഐഫോൺ ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം.ഇന്ന് ഫോൺ ഉപയോഗിച്ച് സേവ് ദി ഡേറ്റ് ,ഫോട്ടോഗ്രാഫി ,വീഡിയോഗ്രഫി ഒക്കെ ചെയ്തു നൽകി മികച്ച വരുമാനം നേടുന്നു.കൂടാതെ വെഡിങ് ഔട്ട് ഡോർ ഷൂട്ട് ,ഫ്രയിമുകൾ .ഗിഫ്റ്റ് ഹാമ്പറുകളും ചെയ്തു നൽകി വരുന്നു..മൂന്നു വർഷം കൊണ്ട് 1500 ൽ അധികം കസ്റ്റമേഴ്‌സിനെ നേടുവാൻ ഇർഫാനക്ക് കഴിഞ്ഞു.

തുടക്കം ഇങ്ങനെ …

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഐഫോൺ ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം തുടങ്ങുന്നത്.എന്നാൽ അന്ന് വീട്ടിൽ ആർക്കും ഐഫോൺ ഇല്ലായിരുന്നു.ഒരു അറബിക് കലിഗ്രഫി വർക്ക് ചെയ്തതിന് ശേഷം അടുത്ത വീട്ടിലെ ഐഫോണിൽ ഫോട്ടോ എടുത്തു സ്റ്റാറ്റസ് ഇട്ടു.അത് ഇഷ്ടമായ സുഹൃത്തുക്കൾക്കും അതെ പോലെ വർക്ക് ചെയ്തു ഫോട്ടോ എടുത്തു നൽകി.പിന്നീട് 2 കാലിഗ്രഫി വർക്കുകൾ ചെയ്തു നൽകിയപ്പോൾ ഒരു ചെറിയ തുക ലഭിച്ചു.അതായിരുന്നു ആദ്യത്തെ വരുമാനം.പഠനത്തിനടയിൽ ഇതൊക്കെ ചെയ്യുമ്പോൾ വീട്ടിൽ എതിർപ്പുകൾ ഉണ്ടായിരുന്നു.പ്ലസ് വൺ വെക്കേഷന് ആണ് സേവ് ദി ഡേറ്റ് വീഡിയോ ചെയ്തു നോക്കുന്നത്.അത് കണ്ടു ഇഷ്ടപ്പെട്ട് 2 വർക്കുകൾ ലഭിച്ചു.അടുത്ത വീട്ടിലെ ഐഫോണിൽ ആയിരുന്നു വീഡിയോയും ഫോട്ടോസും ഒക്കെ എടുത്തിരുന്നത്.വർക്ക് ചെയ്യേണ്ട സമയത്ത് ഫോൺ ലഭ്യമാകാതെ വരികയും വർക്ക് ക്യാൻസൽ ആവുകയും ചെയ്തപ്പോൾ നല്ല വിഷമം തോന്നി.അന്ന് വിചാരിച്ചതാണ് സ്വന്തം വരുമാനത്തിൽ ഒരു നല്ല ഫോൺ എടുക്കണം എന്ന്.

അങ്ങനെ പറ്റുന്ന പോലെ വീഡിയോ ,ഫോട്ടോ ഒക്കെ എടുത്തു നൽകി പ്ലസ് ടു വിനു പഠിക്കുമ്പോൾ സ്വന്തം വരുമാനത്തിൽ ഐഫോൺ 7 എടുത്തു.അങ്ങനെ പിന്നെ പഠനത്തിനടയിലും വർക്കുകൾ ചെയ്തു മുന്നോട്ട് പോയി.വിവാഹ ശേഷം ഭർത്താവും കുടുംബവും നല്ല സപ്പോർട്ട് ആയിരുന്നു.ഹസ്ബൻഡ് പുതിയ ഐഫോൺ വാങ്ങി നൽകി.വർക്കിന്റെ ക്വളിറ്റി കൂടിയപ്പോൾ കൂടുതൽ വർക്കുകൾ ലഭിക്കാൻ തുടങ്ങി.ദിവസം 6 / 7 സേവ് ദി ഡേറ്റിൽ നിന്നും ഇന്ന് ചില ദിവസങ്ങളിൽ 20/25 സേവ് ദി ഡേറ്റ് വരെ ചെയ്യുന്നു.മികച്ച വരുമാനം ഇതിലൂടെ നേടുവാൻ ഇർഫാനക്ക് കഴിയുന്നു.

ഫോണിൽ വീഡിയോ എടുക്കുന്നത് സിംപിൾ ആണെന്ന് വിചാരിക്കുന്നവർ ,ഫ്രീലാൻസ് ആയി ചെയ്യുന്ന കൊണ്ട് അവൾക്ക് ജോലി ഒന്നും ഇല്ല വെറുതെ നടക്കുവാണ് എന്ന് വിചാരിക്കുന്നവർ ഒക്കെ ഉണ്ട് എങ്കിലും തന്റെ വർക്കിൽ ഫോക്കസ് ചെയ്തു മുന്നോട്ട് പോവുകയാണ് ഇർഫാന.

Advertisement