𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

7 മിനിറ്റിനുള്ളിൽ നിങ്ങളുടെ മനസ്സറിയാം | Kidiki ഗെയിം കാർഡുമായി ഡേവിഡ് എം സോണി

ന്യൂസിലൻഡിലെ ഉയർന്ന ശമ്പളമുള്ള ജോലിയും ഭാവിയും ഉപേക്ഷിച്ചും, തന്റെ പ്രിയപ്പെട്ട ഗോൾഡ് ചെയിൻ വിറ്റു ഫണ്ട് കണ്ടെത്തിയും ആണ് ഡേവിഡ് കിടിക്കി എന്ന ആശയത്തിലേക്ക് ഇറങ്ങിയത്.

നിങ്ങൾ നിങ്ങളെ തന്നെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടുണ്ടോ ? നിങ്ങളുടെ കൂടെയുള്ള വേണ്ടപെട്ടവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടുണ്ടോ ? ഒരു ഗെയിം കളിച്ചു വെറും 7 മിനിറ്റ് കൊണ്ട് നമുക്ക് നമ്മളെ തന്നെ തിരിച്ചറിയുവാനും മനസ്സിലാക്കുവാനും നമുക്ക് വേണ്ടപ്പെട്ടവരെ മനസ്സിലാക്കി ബന്ധങ്ങൾ ദൃഢമാക്കുവാനും , നമുക്ക് എന്താണ് വേണ്ടത് എന്നു മനസ്സിലാക്കി അതിലേക്ക് ശ്രദ്ധ കൊടുക്കുവാനും സാധിച്ചാലോ ? അതിനു സഹായിക്കുന്ന ഒരു ബോഡി & തെറാപ്പി അടിസ്ഥാനമാക്കിയുള്ള ഒരു കാർഡ് ഗെയിം ആണ് കിടിക്കി . എറണാകുളം സ്വദേശി ഡേവിഡ് എം സോണി എന്ന യുവ സംരംഭകൻ ആണ് ഈ ഗെയിം ഡെവലപ്പ് ചെയ്തിരിക്കുന്നത്. ന്യൂസിലൻഡിലെ ഉയർന്ന ശമ്പളമുള്ള ജോലിയും ഭാവിയും ഉപേക്ഷിച്ചും, തന്റെ പ്രിയപ്പെട്ട ഗോൾഡ് ചെയിൻ വിറ്റു ഫണ്ട് കണ്ടെത്തിയും ആണ് ഡേവിഡ് കിടിക്കി എന്ന ആശയത്തിലേക്ക് ഇറങ്ങിയത്.ഇതിൽ നിന്നും എന്ത് ലാഭം കിട്ടാനാണ് എന്ന സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ചോദ്യങ്ങൾ ഉയർന്നപ്പോഴും കിടുക്കി വെറുമൊരു ബിസിനസ്സ് ആശയമല്ലെന്ന് ഡേവിഡിന് അറിയാമായിരുന്നു. സന്യാസിമാർ, തെറാപ്പിസ്റ്റുകൾ, യോഗ അധ്യാപകർ എന്നിവരോടൊപ്പം പഠിച്ചു ,2 വർഷത്തെ റീസർച്ചുകൾക്ക് ഒടുവിൽ ആണ് കിടിക്കി ഡെവലപ്പ് ചെയ്തത്.

ആളുകളെ സഹായിക്കുന്ന നിങ്ങളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന എന്തെങ്കിലും കണ്ടെത്തുക..പണത്തിന് പിന്നാലെ പോകാതെ മനുഷ്യത്വത്തെ സേവിക്കുക. നിങ്ങളുടെ പ്രവൃത്തി സത്യമാണെങ്കിൽ നിങ്ങൾക്ക് വേണ്ടതെല്ലാം നിങ്ങളെ തേടി വരും.എന്നതായിരുന്നു ഡേവിഡിന്റെ ഫിലോസഫി.പുതിയ സംരംഭകരോട് ഡേവിഡിന് പറയുവാൻ ഉള്ളതും അത് തന്നെ.

എന്താണ് കിടിക്കി ? About the Business — Kidiki

ആളുകളെ അവരുടെ വികാരങ്ങൾ മനസ്സിലാക്കാനും പ്രകടിപ്പിക്കാനും സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബോഡി & തെറാപ്പി അടിസ്ഥാനമാക്കിയുള്ള ഒരു കാർഡ് ഗെയിം ആണ് കിടിക്കി ..മനഃശാസ്ത്രം, വർണ്ണ സിദ്ധാന്തം, സോമാറ്റിക് ജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കി മനോഹരമായി രൂപകൽപ്പന ചെയ്‌ത 108 കാർഡുകളുടെ ഒരു ഡെക്ക് വഴി മാനസികാരോഗ്യത്തെ എളുപ്പവും, രസകരവും ആക്കുന്നു.മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും, ബന്ധം വളർത്തുന്നതിനുമായി നിർമ്മിച്ച കിടിക്കി വ്യക്തികൾക്കും, ദമ്പതികൾക്കും, കുടുംബങ്ങൾക്കും, തെറാപ്പിസ്റ്റുകൾക്കും, ടീമുകൾക്കും ഒരുപോലെ ഉപയോഗിക്കാം.

108 തെറാപ്പി-ഇൻഫോർമഡ് കാർഡുകൾ, ഉയർന്ന നിലവാരമുള്ള ഒരു ബോക്സ്, ഗൈഡ്ബുക്ക്, സപ്പോർട്ട് ലഭിക്കുന്ന ഒരു കമ്മ്യൂണിറ്റിയിലേക്കുള്ള പ്രവേശനം എന്നിവ ആണ് കിടിക്കിയിലൂടെ ലഭിക്കുന്നത്.സൗജന്യ വർക്ക്‌ഷോപ്പുകൾ, മീറ്റപ്പുകൾ, റിട്രീറ്റുകൾ എന്നിവ ഉൾപ്പെടുന്നു.ഓഗസ്റ്റ് 15 നു ആണ് കിടിക്കി ലോഞ്ച് ചെയ്യുന്നത്.ഇപ്പോൾ പ്രീ ഓർഡർ ചെയ്യാം.

Instagram: https://www.instagram.com/mykidiki/

For Order: https://kidiki.in/product/kidiki-card-set/

Advertisement