𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

മകൾക്ക് വേണ്ടി ഗോട്ട് മിൽക്ക് സോപ്പ് നിർമ്മിച്ച് തുടങ്ങി പേഴ്‌സണൽ കെയർ ബ്രാൻഡായി വളർന്ന Vilvah Store

21-ആം വയസ്സിൽ വിവാഹിതയായ തമിഴ്‌നാടിന് പുറത്ത് കാലുകുത്തിയിട്ടിയില്ലായിരുന്ന കൃതിക ഒരു സംരംഭക ആയി തീരും എന്ന് ഒരിക്കലും കരുതിയത് അല്ല. നിർമിച്ച ഉത്പന്നങ്ങളുടെ ഗുണമേന്മ കൊണ്ട് ഓർഗാനിക്കലി Vilvah ഒരു ബ്രാൻഡായി വളരുക ആയിരുന്നു.

2017 ൽ തമിഴ്നാട് ഇറോഡ് സ്വദേശിനി കൃതിക കുമാരൻ തുടക്കമിട്ട കോയമ്പത്തൂർ ആസ്ഥാനമായുള്ള പേർസണൽ കെയർ ബ്രാൻഡ് ആണ് Vilvah .സോപ്പുകൾ, ഹെയർ കെയർ ഉൽപ്പന്നങ്ങൾ, ഡിയോഡന്റുകൾ, ബോഡി ബട്ടറുകൾ, ബോഡി യോഗർട്ട്സ്, മോയ്സ്ചറൈസറുകൾ ,സൺ സ്‌ക്രീൻ തുടങ്ങി വിവിധ സ്കിൻ & ഹെയർ കെയർ ഉത്പന്നങ്ങൾ Vilvah വിപണിയിൽ എത്തിക്കുന്നു. സൾഫേറ്റുകൾ, സിലിക്കണുകൾ,പാരബെൻസ്, കൃത്രിമ സുഗന്ധങ്ങൾ പോലുള്ള കഠിനമായ രാസവസ്തുക്കളോ അഡിറ്റീവുകളോ ഇല്ലാതെ പൂർണ്ണമായും നാച്ചുറൽ ഉത്പന്നങ്ങൾ ഉപയോഗിച്ച് ആണ് എല്ലാ പ്രോഡക്റ്റുകളും നിർമ്മിക്കുന്നത്. പ്രധാനമായും കൃതികയുടെ ഫാമിലി ഫാമിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ആട്ടിൻ പാൽ ആണ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.സ്വന്തം ഇകോമേഴ്‌സ് വെബ്‌സൈറ്റ് വഴിയും,നൈക,ആമസോൺ പോലുള്ള ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നു.കൂടാതെ കൊച്ചി ലുലുമാളിൽ ഉൾപ്പടെ 7 ഓഫ്‌ലൈൻ സ്റ്റോറുകളും Vilvah സ്റ്റോറിന് ഉണ്ട്.ഇന്ത്യയിൽ കൂടാതെ 40 ൽ അധികം വിദേശ രാജ്യങ്ങളിലേക്കും ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.റിപ്പോർട്ടുകൾ പ്രകാരം 2023 സാമ്പത്തിക വർഷത്തിലെ വിറ്റുവരവ് 30 കോടി രൂപയോളം ആണ്..

Vilvah Store എന്ന ബ്രാൻഡിന്റെ ജനനം….

തമിഴ് നാട്ടിലെ ഗോബിചെട്ടിപാളയം എന്ന ചെറിയ ഗ്രാമത്തിൽ ഒരു കർഷക കുടുബത്തിൽ ആണ് കൃതിക കുമാരൻ ജനിച്ചത്.അമ്മ മഞ്ജുള ദേവി കഠിനമായ ചർമ്മരോഗവുമായി പോരാടുന്നത്കണ്ടാണ് കൃതിക വളർന്നത്.ട്രീറ്റ്മെന്റിന്റെ ഭാഗമായി നിരവധി സ്റ്റിറോയിഡുകൾ ഉപയോഗിക്കേണ്ടി വരികയും 2016 ൽ കൃതികക്ക് അമ്മയെ നഷ്ടമാവുകയും ചെയ്തു.മിക്ക സോപ്പുകളോടും അലർജിയുണ്ടായിരുന്ന അമ്മ മഞ്ജുള ഹാൻഡ് മേഡ് ഉൽപ്പന്നങ്ങളുടെ പ്രാധാന്യം പഠിക്കാൻ കൃതികയോട് പലപ്പോഴും പറയുമായിരുന്നു.പിന്നീട് വരണ്ടതും സെൻസിറ്റീവുമായ ചർമ്മമുള്ള സ്വന്തം മകൾക്കായി കൃതിക ആട്ടിൻപാൽ ഉപയോഗിച്ച് സോപ്പ് നിർമ്മിച്ചു.ഉൽപ്പന്നങ്ങളുടെ മേക്കിംഗ് നന്നായി മനസ്സിലാക്കാൻ നാച്ചുറൽ കോസ്മെറ്റോളജി കോഴ്‌സ് പൂർത്തിയാക്കി.2017-ൽ വീട്ടിലെ അടുക്കളയിൽ നിന്ന് വിൽവ എന്ന ബ്രാൻഡ് സ്റ്റാർട്ട് ചെയ്തു.ആട്ടിൻ പാൽ സോപ്പ്,ടൊമാറ്റോ സോപ്പ്, കുക്കുമ്പർ സോപ്പ്, കാരറ്റ് സോപ്പ് എന്നിങ്ങനെ ഉള്ള വിവിധ സോപ്പുകൾ നിർമ്മിച്ച് ആവശ്യമുള്ളവർക്ക് നൽകി.ഇന്ന് വിൽവ 70 വ്യത്യസ്‌തമായ സ്കിൻ കെയർ, ഹെയർ കെയർ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നു.

21-ാം വയസ്സിൽ വിവാഹിതയായ തമിഴ്‌നാടിന് പുറത്ത് കാലുകുത്തിയിട്ടിയില്ലായിരുന്ന കൃതിക ഒരു സംരംഭക ആയി തീരും എന്ന് ഒരിക്കലും കരുതിയത് അല്ല. നിർമിച്ച ഉത്പന്നങ്ങളുടെ ഗുണമേന്മ കൊണ്ട് ഓർഗാനിക്കലി Vilvah ഒരു ബ്രാൻഡായി വളരുക ആയിരുന്നു.

Advertisement