𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഡിഗ്രി പഠനത്തോടൊപ്പം സ്വന്തമായി രണ്ടു സംരംഭങ്ങൾ മാനേജ് ചെയ്യുന്ന ഷബ്‌ന ഷാഫി

ഡിഗ്രി അവസാന വർഷ വിദ്യാർത്ഥി ആയ കാസർഗോഡ് സ്വദേശിനി ഷബ്‌ന ഷാഫിക്ക് സ്വന്തമായി രണ്ടു സംരംഭങ്ങൾ ആണ് ഉള്ളത്.Zain _ Arties എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ഗിഫ്റ്റ് ഹാമ്പറുകൾ, വിവിധ ക്രാഫ്റ്റ് പ്രൊഡക്ടുകൾ , Resin Jewelleries ,Key Chains ,Frames ഒക്കെ നിർമ്മിച്ച് സെൽ ചെയ്യുന്നു.കൂടാതെ Choco.Palette എന്ന ബ്രാൻഡിൽ ഹോം മേഡ് ചോക്ലേറ്റുകളും വിപണിയിൽ എത്തിക്കുന്നു.പതിനേഴാം വയസ്സിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ 50 രൂപ ഉപയോഗിച്ച് ബോട്ടിൽ ആർട്ട് ചെയ്താണ് തുടക്കം.ഇന്ന് ഇന്ത്യ കൂടാതെ ,യുഎഇ,ബഹ്‌റൈൻ,ഒമാൻ ,സൗദി ഉൾപ്പടെ ഉള്ള ഗൾഫ് രാജ്യങ്ങളിലക്കും ലണ്ടൻ ,സിംഗപ്പൂർ , മാൾട്ട , കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കും തന്റെ പ്രൊഡക്ടുകൾ ഷബ്‌ന സെൽ ചെയ്യുന്നുണ്ട്.
പഠനത്തിനിടയിൽ ചെയ്യുന്ന ബിസിനസ്സ് ആയതിനാൽ മാർക്ക് കുറയും , പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റില്ല എന്നൊക്കെ പലരും പറഞ്ഞു എന്നാൽ. ബിസിനസ്സ് പോലെ തന്നെ പഠനവും മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകുവാൻ ഷബ്നയ്ക്ക് സാധിക്കുന്നു .

ഷബ്‌ന ഷാഫിയുടെ സ്റ്റോറി ഇങ്ങനെ ,

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനോട് താല്പര്യം തോന്നിയത്. പേപ്പർ ഉപയോഗിച്ച് പല ഉത്പന്നങ്ങളും നിർമ്മിക്കുമായിരുന്നു .പതിനേഴാം വയസ്സിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ആണ് ക്രാഫ്റ്റ് ഉത്പന്നങ്ങളുടെ ബിസിനസ്സ് സാധ്യത മനസ്സിലാകുന്നത്. അങ്ങനെ സുഹൃത്ത് പറഞ്ഞത് അനുസരിച്ചു ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് സ്റ്റാർട്ട് ചെയ്തു.50 രൂപ ഉപയോഗിച്ച് കുറച്ചു ബോട്ടിൽസ് വാങ്ങി അതിൽ ആർട്ട് വർക്ക് ചെയ്തു.അത് എങ്ങനൊക്കെയോ വിറ്റു പോയി.പിന്നീട് കിട്ടിയ പണം കൊണ്ട് കുറച്ചൂടെ ബോട്ടിൽസ് വാങ്ങി ആർട്ട് വർക്ക് ചെയ്തു സെൽ ചെയ്തു.പിന്നീട് പേപ്പർ ക്രാഫ്റ്റ് ഉത്പന്നങ്ങൾ നിർമ്മിച്ച് സെൽ ചെയ്തു.ഇപ്പോൾ ഗിഫ്റ്റ് ഹാമ്പറുകൾ, വിവിധ ക്രാഫ്റ്റ് പ്രൊഡക്ടുകൾ , Resin Jewelleries ,Key Chains ,Frames ഒക്കെ നിർമ്മിക്കുന്നു.Zain _ Arties തുടങ്ങിയത് മുതൽ ഇന്ന് വരെ തന്റെ എല്ലാ കാര്യങ്ങളും ഇൻഡിപെൻഡന്റ് ആയി തന്നെ നടത്തുവാൻ ഷബ്നയ്ക്ക് സാധിക്കുന്നു.മാത്രമല്ല വീട്ടുകാരെയും പഠിക്കുന്ന സമയത്തു തന്നെ സഹായിക്കുവാൻ കഴിഞ്ഞു.എപ്പോഴും പുതുതയായി എന്തെങ്കിലുമൊക്കെ ചെയ്യുവാൻ ആഗ്രഹിക്കുന്ന ഷബ്‌ന Choco.Palette എന്ന ബ്രാൻഡിൽ ഹോം മേഡ് ചോക്ലേറ്റുകളും ഇപ്പോൾ വിപണിയിൽ എത്തിക്കുന്നു.കസ്റ്റമർക്ക് ഇഷ്ടമുള്ള രീതിയിൽ Choco.Palette ന്റെ ചോക്ലേറ്റുകൾ കസ്റ്റമൈസ് ചെയ്തെടുക്കാം പഠനത്തിനിടയിൽ രണ്ടു ബിസിനസ്സും A ടു Z മാനേജ് ചെയ്യുന്നതും ഷബ്‌ന തന്നെ ആണ്.

Advertisement