𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഏകദേശം 40 ഏഞ്ചൽ ഇൻവെസ്റ്റേർസ് റിജക്റ്റ് ചെയ്ത അമൻ ഗുപ്തയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡ് BoAt

BoAt എന്ന കമ്പനിയെ പറ്റി ഒരുപക്ഷെ നിങ്ങൾ കേട്ടിട്ടുണ്ടാവും.അമാൻ ഗുപ്തയും ,സമീർ മേഹ്തയും ചേർന്ന് 2016 ൽ ആണ് ബോട്ട് ആരംഭിക്കുന്നത്.IDC റിപ്പോർട്ട് അനുസരിച്ചു Top global wearable ബ്രാൻഡ്‌സിൽ ഇന്ത്യയിൽ നിന്നുള്ള കമ്പനി ആണ് ബോട്ട് . Headphones, earphones, speakers, travel chargers & premium cables , wireless speakers, earbuds, wired headphones, home audio equipment, മൊബൈൽ ആക്‌സസറീസ് എന്നിങ്ങനെ വിവിധ പ്രൊഡക്ടുകൾ ആണ് ബോട്ട് വിപണിയിൽ എത്തിക്കുന്നത്.

FY22 ൽ 2,873 കോടി രൂപയുടെ റെവന്യൂ ആണ് ബോട്ട് രേഖപ്പെടുത്തിയത്.FY21 ൽ ഇത് 1,314 കോടി രൂപയായിരുന്നു…

ഒറ്റ നോട്ടത്തിൽ വലിയ വിജയം ആവും എല്ലാവരും കാണുക.എന്നാൽ എല്ലാ സ്റ്റാർട്ടപ്പുകളെ പോലെയും നിരവധി പ്രതിസന്ധികളിലൂടെ ബോട്ടും കടന്നു പോയിട്ടുണ്ട്.

Sameer Mehta യും Aman Gupta യും ചേർന്ന് 2014 ൽ ആണ് ബോട്ടിന്റെ പേരന്റ് കമ്പനി ആയ Imagine മാർക്കറ്റിംഗ് തുടങ്ങുന്നത്.ഫാമിലിയുടെയും ഫ്രണ്ട്സിന്റെയും കയ്യിൽ നിന്നുമൊക്കെയായി 30 ലക്ഷം രൂപയോളം കളക്ട് ചെയ്താണ് തുടക്കം. ആദ്യ പ്രോഡക്റ്റ് ആയ boAt BassHeads225 ഡിസൈൻ ചെയ്തു 2016 ൽ ലോഞ്ച് ചെയ്തു.Amazon, Flipkart, Myntra, and ജബോങ് വഴി ഒക്കെ ആയിരുന്നു തുടക്കത്തിൽ വില്പന.ഇന്ന് 5,000 ൽ അധികം റീറ്റെയ്ൽ സ്റ്റോറുകളും ബോട്ടിനുണ്ട്.റിലയൻസ് സ്‌റ്റോഴ്‌സ് ,ക്രോമ വഴിയൊക്കെ ബോട്ട് ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട് .

15000 ൽ അധികം യൂണിറ്റുകൾ ആണ് ബോട്ട് ദിവസേന സെൽ ചെയ്യുന്നത്.ബിസിനസ്സിന്റെ 80 % ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നിന്നുമാണ് ലഭിക്കുന്നത് .ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് ബോട്ട് എന്ന ബ്രാൻഡ്  വളർന്നത്.ഓർഡിനറി പത്രം ,ടെലിവിഷനുകൾ ഒക്കെ പരസ്യത്തിനായി ഉപയോഗിക്കുന്നതിനു പകരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചു.ഇന്ന് ബോട്ട് ഒരു ലൈഫ്‌സ്റ്റൈൽ ബ്രാൻഡായി മാറിക്കൊണ്ടിരിക്കുന്നു.

തുടക്കത്തിൽ ഫണ്ടിങ് കണ്ടെത്തുവാൻ അമാൻ ഗുപ്ത നന്നായി ബുധിമുട്ടി.ഏകദേശം 40 ഏഞ്ചൽ ഇൻവെസ്റ്റേർസ് അമാൻ ഗുപ്തയെ റിജക്റ്റ് ചെയ്തു.ഇന്ന് അമാൻ ഗുപ്ത 40 ൽ അധികം സ്റ്റാർട്ടപ്പുകളിൽ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.

Some of the many firms he has invested in are –

Licious
Floryo
Bummer
Skippi Ice Pops
InACan
Farda Clothing
Nuutjob
Altor
Bluepine Foods
COCOFIT
Find Your Kicks India
Brainwired
Jain Shikanji
Namhya Foods
Revamp Moto
Ariro
Raising Superstars
Growfitter
Chargeup
Hammer

Advertisement