𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

My Indian Things | ഹോം ഡെക്കർ ഉത്പന്നങ്ങൾ ഓൺലൈനിലൂടെ വിൽക്കുന്ന സംരംഭം

ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ദിവ്യ ഗുർനാനിയുടെ ബാംഗ്ലൂർ ആസ്ഥാനമായുള്ള സംരംഭം ആണ് @my.indian.things . ഓൺലൈനായി 2D and 3D കസ്റ്റമൈസ്ഡ് വാൾപേപ്പർസ് , പ്ലാന്റേഴ്‌സ് , മിററുകൾ , ക്ലോക്കുകൾ , table top sculptures ,ഫോം പാനലുകൾ , വുഡൻ ഡെക്കർ ഉത്പന്നങ്ങൾ എന്നിങ്ങനെ നിങ്ങളുടെ വീട് അല്ലെങ്കിൽ ഓഫീസ് ഇന്റീരിയർ മനോഹരം ആക്കുവാൻ സഹായിക്കുന്ന ഉല്പന്നങ്ങൾ ഓൺലൈനായി @my.indian.things വഴി വാങ്ങാം.കൂടാതെ നിങ്ങളുടെ ആർട്ട് വർക്കുകൾ @my.indian.things വഴി ഷോ കേസ് ചെയ്തു വരുമാനം നേടുകയും ചെയ്യാം. 1000 ൽ അധികം വാൾപേപ്പറുകൾ my.indian.things ൽ ലഭ്യമാണ്.ഇത് കൂടാതെ നിങ്ങളുടെ ഐഡിയ അനുസരിച്ചു കസ്റ്റമൈസ്ഡ് വാൾപേപ്പർ നിർമ്മിച്ചെടുക്കാനുള്ള അവസരവും ഉണ്ട്.Bangalore, Chennai, Hyderabad, Mysore, Mumbai, Delhi, Noida, Gurgaon എന്നിങ്ങനെ പ്രധാന നഗരങ്ങളിൽ ഇൻസ്റ്റാൾ ചെയ്യുവാനുള്ള സൗകര്യവും നൽകുന്നു.

ഇന്നും രാജ്യത്തിന്റെ പല മേഖലകളിൽ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതൊക്കെ ഒരു ബാധ്യതയായാണ് കാണുന്നത്. രാജ്യത്തിന്റെ പലയിടങ്ങളിലും ആളുകൾ ഇപ്പോഴും പരമ്പരാഗത സങ്കൽപ്പങ്ങളും ആശയങ്ങളും ഫോളോ ചെയ്യുന്നു.അത്തരത്തിൽ ഉള്ള വിവേചനങ്ങൾ ഒക്കെ മറികടന്നു സ്വന്തം ലക്ഷ്യങ്ങളും അഭിലാഷങ്ങളും നേടിയെടുക്കാൻ ദിവ്യ ഗുർനാനി മുന്നോട്ട് നീങ്ങുകയും വിജയകരമായി ഒരു വനിതാ സംരംഭകയായി മാറുകയും ചെയ്തു.

അമ്മയ്‌ക്കൊപ്പം ദിവ്യ ഒരു കഫേ നടത്തുകയായിരുന്നു.അത് ലോക്ക്ഡൗൺ സമയത്ത് പരാജയപ്പെട്ടു.വരുമാന മാർഗം നിലച്ചപ്പോൾ നില നില്പിനായി വാൾപേപ്പർ സെല്ലിങ് തുടങ്ങി.അത് വളർന്നു ഹോം ഡെക്കർ പ്രൊഡക്ടുകൾ വിൽക്കുന്ന ഒരു ഇകൊമേഴ്സ് പ്ലാറ്റ് ഫോം ആയി മാറി.ഇന്ന് വാൾപേപ്പർ കൂടാതെ വിവിധ ഹോം ഡെക്കർ പ്രൊഡക്ടുകൾ my.indian.things ൽ ലഭ്യമാണ്.

കഫേകൾ, ഓഫീസുകൾ, വീടുകൾ, ജിമ്മുകൾ തുടങ്ങിയ ഇടങ്ങൾ മികച്ച രീതിയിൽ ആംബിയൻസിനു അനുസരിച്ചു കസ്റ്റമൈസ് ചെയ്യുവാൻ ബിസിനസ്സ് ഉടമകൾ, പ്രൊഫഷണൽ ഡെക്കറേറ്റർമാർ, ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ എന്നിവരെ my.indian.things സഹായിക്കുന്നു.

To know more about their services and products, check out their website:www.myindianthings.com 

Advertisement