𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

യൂണികോൺ ക്ലബ്ബിൽ ഇടം നേടി ലോജിസ്റ്റിക്‌സ് സ്റ്റാർട്ടപ്പ് Porter

2014 ൽ 3 സുഹൃത്തുക്കൾ 2 ലക്ഷം രൂപ വീതം നിക്ഷേപിച്ചു തുടങ്ങിയ സംരംഭം

യൂണികോൺ ക്ലബ്ബിൽ ഇടം നേടി ലോജിസ്റ്റിക്‌സ് സ്റ്റാർട്ടപ്പ് പോർട്ടർ.യൂണികോൺ ക്ലബ്ബിൽ ഈ വർഷം ഇടം നേടുന്ന മൂന്നാമത്തെ സ്റ്റാർട്ടപ് ആണ് പോർട്ടർ.. ഓഹരി വിപണിയുടെ ഭാഗമാകാതെ തന്നെ ഒരു ബില്യൻ (100 കോടി) ഡോളറിലും കൂടുതൽ മൂല്യമുള്ള കമ്പനികളെയാണു യൂണികോൺ ആയി കണക്കാക്കുന്നത്.കമ്പനിയുടെ ജീവനക്കാരുടെ സ്റ്റോക്ക് ഉടമസ്ഥാവകാശ പ്ലാനിൽ നിന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും നേരിട്ട് ഓഹരികൾ വാങ്ങിയ ഒരു ഇന്റേർണൽ ഫണ്ടിംഗ് റൗണ്ടിന് പിന്നാലെ ആണ് പോർട്ടർ യൂണികോൺ ക്ലബ്ബിൽ ഇടം നേടിയത്.

കൊച്ചിക്കാരോട് പോർട്ടറിനെ പറ്റി എടുത്ത് പറയേണ്ട ആവശ്യമില്ല.കൊച്ചിയുടെ ഭാഗമായി പോർട്ടർ മാറി കഴിഞ്ഞു.എവിടെയെങ്കിലും എന്തെങ്കിലും മറന്നു വെച്ചാൽ വെച്ചാൽ പോലും പോർട്ടർ ബുക്ക് ചെയ്താൽ അത് എത്തിക്കേണ്ട സ്ഥലത്ത് എത്തിച്ചു തരും.ഇരുചക്രവാഹനങ്ങളും, മൂന്നു ചക്രവാഹനങ്ങളും നാലു ചക്രവാഹനമായ ടാറ്റ എയ്സും ഉപയോഗിച്ചാണ് പോർട്ടർ ലോജിസ്റ്റിക്സ് സേവനം നൽകുന്നത്.ഗതാഗത ലോജിസ്റ്റിക്സിൽ വിപ്ലവം സൃഷ്ടിക്കാനുള്ള ഒരു ദൗത്യവുമായി, പോർട്ടർ എൻഡ്-ടു-എൻഡ് സൊല്യൂഷനുകൾ നൽകി വരുന്നു.കഴിഞ്ഞ ഡിസംബർ മുതലാണ് കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയത്. ഇന്ത്യയിൽ ഇരുപതിലേറെ നഗരങ്ങളിലും യുഎഇയിലും ബംഗ്ലദേശിലും പോർട്ടർ സേവനം ലഭ്യമാണ്.

2014-ൽ മൂന്ന് ഐഐടി പൂർവ്വ വിദ്യാർത്ഥികളായ പ്രണവ് ഗോയൽ, വികാസ് ചൗധരി, ഉത്തം ദിഗ്ഗ എന്നിവർ ചേർന്ന് തുടങ്ങിയ കമ്പനി ചെറിയ രീതിയിൽ ആണ് ആരംഭിച്ചത്.മൂന്നു പേരും 2 ലക്ഷം രൂപ വീതം മുടക്കി, മുംബൈയിൽ ഒരു ചെറിയ ഒറ്റമുറി ഓഫീസ് വാടകയ്‌ക്കെടുക്കുകയും മേശകളും കസേരകളും കമ്പ്യൂട്ടർ സംവിധാനങ്ങളും സജ്ജീകരിച്ചു ഗൂഗിൾ ഷീറ്റിനെയും പൂർണ്ണമായ നിശ്ചയദാർഢ്യത്തെയും മാത്രം ആശ്രയിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു അവരുടെ യാത്ര വളരെ എളുപ്പമായിരുന്നില്ല,ഏകദേശം 9-10 ദിവസങ്ങൾക്ക് ശേഷം ആണ് ആദ്യ ഓർഡർ വന്നത്. അവരുടെ അർപ്പണബോധവും നിരന്തരമായ പരിശ്രമവും ഫലം കണ്ടു.1200-ലധികം പ്രൊഫഷണലുകളുടെ ഒരു ടീം തന്നെ ഉള്ള പോർട്ടർ ഇന്ന് ഇൻട്രാസിറ്റി ലോജിസ്റ്റിക്‌സിൻ്റെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയായി മാറിയിരിക്കുന്നു.

പോർട്ടർ ടീമിൻ്റെ നേട്ടങ്ങൾക്കും മികവിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും അഭിനന്ദനങ്ങൾ! 🎉✨

Advertisement