𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

തൃശ്ശൂർ സ്വദേശിനി തസ്‌നി ദുബായിൽ തുടങ്ങിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനി | Kahani Events Dubai

ജേക്കബിന്റെ സ്വർഗ്ഗ രാജ്യം സിനിമയിൽ പറയുന്ന പോലെ " പണിയെടുക്കുന്നവന്റെ പടച്ചോൻ ആണ് ദുബായ് ".

എല്ലാവരെയും പോലെ ജോലി തേടി ആണ് തൃശ്ശൂർ സ്വദേശിനി തസ്‌നിയും ദുബായിൽ എത്തിയത്.അങ്ങനെ ആഗ്രഹിച്ച പോലെ ജോലി നേടി മുന്നോട്ട് പോയപ്പോൾ ആണ് തന്റെ പാഷൻ ഇതല്ല എന്ന് മനസ്സിലാക്കിയത്. ദുബായ് ഒരു ബിസിനസ്സ് ഹബ്ബ് ആണ് ,ഹാർഡ് വർക്ക് ചെയ്താൽ റിസൾട്ട് കിട്ടുക തന്നെ ചെയ്യും.ജേക്കബിന്റെ സ്വർഗ്ഗ രാജ്യം സിനിമയിൽ പറയുന്ന പോലെ ” പണിയെടുക്കുന്നവന്റെ പടച്ചോൻ ആണ് ദുബായ് “. ഓഫീസ് വർക്കിൽ ഒതുങ്ങി കൂടാതെ സ്വന്തമായി ഒരു ബിസിനസ്സ് കൂടി തുടങ്ങുവാൻ തീരുമാനിച്ചു.അങ്ങനെ തസ്‌നി ദുബായിൽ തുടങ്ങിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ആണ് Kahani_Events ( kahani_events ) .

ഇവന്റുകൾ ഏതും ആയിക്കോട്ടെ ഇവന്റ് പ്ലാനിംഗ് ഏറ്റെടുത്ത് ആഘോഷങ്ങളെ അവിസ്മരണീയമായ അധ്യായങ്ങളാക്കി കഹാനി ഇവന്റ്സ് മാറ്റുന്നു.ബെർത്ത് ഡേ , വിവാഹം ,പ്രോഡക്റ്റ് ലോഞ്ച് , ബേബി ഷവർ ,കോർപ്പറേറ്റ് പ്രോഗ്രാമുകൾ എന്നിങ്ങനെയുള്ള ഏത് ഇവന്റുകളും ഏറ്റെടുത്ത് വളരെ ഭംഗിയായി മാനേജ് ചെയ്യുന്നു .ഓരോ ഇവന്റിനും വേണ്ട ഡെക്കറേഷൻ വർക്കുകൾ , ലൈറ്റ് & മ്യൂസിക് ,കാറ്ററിങ് ,എന്റെർറ്റൈന്മെന്റ്സ് ,ഇവന്റ് നടത്താനുള്ള വേദി ബുക്ക് ചെയ്യൽ അങ്ങനെ ഒരു ഇവന്റിന്റെ എല്ലാ വർക്കുകളും ഏറ്റെടുത്തു മാനേജ് ചെയ്യുന്നു.

ഇന്റീരിയർ ഡിസൈനിങ് പഠിച്ചതും ,സംസാരിക്കാനുള്ള കഴിവും പുതിയ ബിസിനസ്സിൽ ഗുണകരമായി.ഇവന്റുകളുടെ ഡെക്കറേഷൻ വർക്കുകൾ ക്രിയേറ്റിവ് ആയും മനോഹരമായും ചെയ്തു നൽകുവാൻ സാധിച്ചു.ഏതൊരു ബിസിനസ്സ് തുടങ്ങുമ്പോഴും നല്ലത് മാത്രമല്ല നെഗറ്റിവ്സും കേൾക്കേണ്ടി വരും.അത് ഇവിടെയും പതിവ് തെറ്റിച്ചില്ല.ഉള്ള ജോലി പോരെ ,ബിസിനസ്സ് ഒക്കെ വേണോ എന്ന് പലരും ചോദിച്ചു.എന്നാൽ ഫാമിലി ഫുൾ സപ്പോർട്ട് നൽകി കൂടെ നിന്നു.സ്വന്തം ഫാമിലിയുടെ സപ്പോർട്ട് അതാണല്ലോ ഏറ്റവും വലുത്. കൂടാതെ സുഹൃത്തുക്കളും സപ്പോർട്ടായി കൂടെ ഉണ്ട്.അവർക്ക് ജോബ് ഓഫ് ഉള്ള ദിവസങ്ങളിൽ വർക്കുകൾ ചെയ്യാൻ സഹായിക്കുന്നു.

ചെറിയ ബഡ്ജറ്റിൽ ഇവന്റുകൾ ഏറ്റെടുത്തു മികച്ച രീതിയിൽ ചെയ്തു നൽകി.അങ്ങനെ ചെയ്യുന്ന വർക്കുകൾ കണ്ടു ഇഷ്ടപ്പെട്ട് പുതിയ വർക്കുകൾ കിട്ടി തുടങ്ങി.ഒരു ന്യൂ വെഞ്ചർ ആയിട്ടു പോലും വർക്കുകൾ തേടി വരുന്നു.അതെ ” പണിയെടുക്കുന്നവന്റെ പടച്ചോൻ തന്നെ ആണ് ദുബായ് “.

Advertisement