𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ആഗ്രഹിച്ചത് പഠിക്കാൻ സാധിച്ചില്ല എങ്കിലും ഇന്ന് ആഗ്രഹിച്ചത് ചെയ്യാൻ കഴിയുന്നു | Makeover by Hyfa

സ്വന്തമായി എന്തെങ്കിലും ചെയ്യണം, ഒരു ബിസിനസ്സ് വുമൺ ആവണം അതിലൂടെ സെൽഫ് ഇൻഡിപെൻഡന്റ് ആവണം എന്നത് ആയിരുന്നു ഹൈഫയുടെ സ്‌കൂൾ കാലഘട്ടം മുതലുള്ള ആഗ്രഹം

മിക്കപ്പോഴും ലൈഫ് നമ്മൾ ആഗ്രഹിച്ച പോലെ തന്നെ മുന്നോട്ട് പോകണം എന്നില്ല.എന്നാൽ അതിൽ പതറാതെ പരിശ്രമത്തിനൊപ്പം ക്ഷമയോടെ കാത്തിരുന്നാൽ എന്നായാലും നമ്മൾ ആഗ്രഹിച്ചത് നേടി എടുക്കാം എന്ന് തെളിയിക്കുകയാണ് കോഴിക്കോട് ബേപ്പൂർ സ്വദേശിനി ഹൈഫ (@makeover_by_hyfa). സ്വന്തമായി എന്തെങ്കിലും ചെയ്യണം, ഒരു ബിസിനസ്സ് വുമൺ ആവണം അതിലൂടെ സെൽഫ് ഇൻഡിപെൻഡന്റ് ആവണം എന്നത് ആയിരുന്നു ഹൈഫയുടെ സ്‌കൂൾ കാലഘട്ടം മുതലുള്ള ആഗ്രഹം.പ്ലസ്ടു കോമേഴ്‌സ് എടുക്കണം ,പിന്നെ ബിബിഎ ,എംബിഎ അങ്ങനെ എല്ലാ പ്ലാനുകളും ഉണ്ടായിരുന്നു.എന്നാൽ ആഗ്രഹിച്ച പോലെ ഇഷ്ടമുള്ളത് പഠിക്കുവാൻ ഹൈഫക്ക് കഴിഞ്ഞില്ല .ഭൂരിഭാഗം ഫാമിലിയിലും ഉള്ളത് പോലെ സയൻസ് എടുക്കാൻ ആയിരുന്നു വീട്ടുകാരുടെ ആഗ്രഹം.അങ്ങനെ മനസ്സില്ലാ മനസ്സോടെ സയൻസ് എടുത്തു പഠിച്ചു.പയ്യെ സയൻസ് ഇഷ്ടപ്പെടാൻ തുടങ്ങി.എങ്കിൽ പിന്നെ ഒരു ഡോക്ടർ ആയേക്കാം എന്ന് വിചാരിച്ചു.പ്ലസ്ടു പഠിക്കുമ്പോൾ അപ്രതീക്ഷിതമായി ഉപ്പ മരണപ്പെട്ടു. മുന്നോട്ട് ഇനി എങ്ങനെ എന്ന നിലയിൽ ലൈഫ് സ്റ്റക്ക് ആയി.ഗ്രാൻഡ് പേരന്റ്സ് നന്നായി ഹെൽപ്പ് ചെയ്തു.ഡിഗ്രി ബോട്ടണി ആണ് എടുത്തത്. ശേഷം തികച്ചും വ്യത്യസ്തമായി ഇന്റീരിയർ ഡിസൈനിങ് പഠിച്ചു.അപ്പോഴും ആഗ്രഹിച്ചത് ചെയ്യാൻ സാധിക്കുന്നില്ല എന്ന വിഷമം ഹൈഫക്ക് ഉണ്ടായിരുന്നു.

വിവാഹ ശേഷം ഒരു ഓഫീസ് ജോലി ഒക്കെ ആയിട്ട് മുന്നോട്ട് പോകുമ്പോൾ ഒരു ഫ്രണ്ട് വഴി റീ സെല്ലിങ് ബിസിനസ്സ് ആരംഭിച്ചു.അങ്ങനെ ആഗ്രഹിച്ച പോലെ ബിസിനസ്സ് ചെയ്തു ഒരു ഇൻകം ഒക്കെ ഉണ്ടാക്കാൻ പറ്റി.എന്നാൽ അധിക നാൾ അത് മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല.സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ഡ്രീം അപ്പോഴും അലട്ടി കൊണ്ടിരുന്നു.അങ്ങനെ മേക്കപ്പ് ആർട്ടിസ്റ്റ് കോഴ്സ് ചെയ്യാൻ തീരുമാനിച്ചു.ഭർത്താവിന്റെ സഹോദരി ആദ്യം പഠിച്ചു, അവളുടെ കൂടെ സ്റ്റൈലിസ്റ്റ് ആയി പോയി തുടങ്ങി.അങ്ങനെ ഈ ഫീൽഡിനെ പറ്റി നന്നായി പഠിച്ചു.അങ്ങനെ നന്നായി മുന്നോട്ട് പോകുമ്പോൾ ആണ് കോവിഡ് ലോക്ക് ഡൌൺ വരുന്നതും വർക്ക് എല്ലാം സ്റ്റോപ്പ് ആവുന്നതും.

പിന്നീട് ഹൈഫ ഹൈദരാബാദിൽ സെറ്റിൽ ആയി.ഫ്രീലാൻസ് ഇന്റീരിയർ വർക്ക് ചെയ്യാൻ തുടങ്ങി എങ്കിലും സാറ്റിസ്‌ഫൈഡ് അല്ലായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് വർക്ക് സ്വന്തമായി ചെയ്യാൻ ഭർത്താവ് നല്ല രീതിയിൽ മോട്ടിവേറ്റ് ചെയ്തു.രണ്ട് ചെറിയ കുട്ടികൾ ഉളള സാഹചര്യത്തിലും ഫാമിലിയുടെ സപ്പോർട്ടോടെ സ്വന്തമായി വർക്കുകൾ ചെയ്തു തുടങ്ങി.ഇന്ന് @makeover_by_hyfa ലൂടെ ഇഷ്ടമുള്ള ജോലി ചെയ്തു വരുമാനം നേടുവാൻ ഹൈഫക്ക് കഴിയുന്നു.ഭർത്താവ് ,ഉമ്മ ,ഫാമിലി,ഭർത്താവിന്റെ ഫാമിലി ,നല്ല രീതിയിൽ പിന്തുണ നൽകിയ ഭർത്താവിന്റെ ഉപ്പ എന്നിങ്ങനെ എല്ലാവരോടും ഹൈഫ കടപ്പെട്ടിരിക്കുന്നു.

Advertisement