𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ന്യൂ ബോൺ ബേബീസിനായുള്ള ബെഡ് സെറ്റുകളിൽ വിസ്മയം തീർത്ത് കാസർഗോഡ് സ്വദേശിനി നജ്ന | TinyTots

വീട്ടിൽ നിന്നും ചെറിയ രീതിയിൽ തുടങ്ങി ഇന്ന് ആറോളം പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്റ്റിച്ചിങ് യൂണിറ്റൊക്കെയുള്ള ഒരു സംരംഭമായി അത് വളർന്നു.

കാസർഗോഡ് സ്വദേശിനി നജ്‌നയുടെ സംരംഭം ആണ് TinyTots .ന്യൂ ബോൺ ബേബീസിനു വേണ്ടിയുള്ള കസ്റ്റമൈസ്ഡ് ബേബി ബെഡ്‌സെറ്റ് ,മറ്റു ന്യൂ ബോൺ ബേബി എസ്സെൻഷ്യൽസ് ഒക്കെ ആണ് TinyTots ന്റെ പ്രധാന ഉത്പന്നങ്ങൾ.പ്രധാന ഹൈലൈറ്റ് കസ്റ്റമൈസേഷൻ ആണ്, നമ്മുടെ ഇഷ്ടം അനുസരിച്ചു ബേബി ബെഡ്‌സെറ്റ് കസ്റ്റമൈസ് ചെയ്യാം.ക്വാളിറ്റിയിൽ ഒട്ടും കോംപ്രമൈസ് ചെയ്യാതെ ആണ് ഓരോ പ്രോഡക്റ്റും ചെയ്യുന്നത്.bowsome_tinytots എന്ന പേജ് വിസിറ്റ് ചെയ്‌താൽ നിങ്ങൾക്ക് അത് മനസ്സിലാവും. ഓൺലൈൻ വഴി ആണ് കൂടുതൽ ഓർഡറുകളും ലഭിക്കുന്നത്.ഓൾ ഇന്ത്യ ഡെലിവറി ലഭ്യമാണ്.കൂടാതെ വിദേശ രാജ്യങ്ങളിലേക്കും പ്രോഡക്റ്റുകൾ എത്തിക്കാനുള്ള നീക്കത്തിലാണ് നജ്‌ന.

സ്വന്തമായി എന്തെങ്കിലും ബിസിനസ്സ് ചെയ്യാനും ,ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആവാനുമുള്ള ആഗ്രഹത്തിൽ ആണ് TinyTots ന്റെ തുടക്കം.ക്രാഫ്റ്റ് ഉത്പന്നങ്ങൾ ഒക്കെ നിർമ്മിച്ചിരുന്ന നജ്‌ന കോവിഡ് ടൈമിൽ ആണ് @bowsome_tinytots സ്റ്റാർട്ട് ചെയ്യുന്നത്. വീട്ടിൽ നിന്നും ചെറിയ രീതിയിൽ തുടങ്ങി ഇന്ന് ആറോളം പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്റ്റിച്ചിങ് യൂണിറ്റൊക്കെയുള്ള ഒരു സംരംഭമായി അത് വളർന്നു.ഘട്ടം ,ഘട്ടമായി ബിസിനസ്സ് സ്കെയിൽ അപ് ചെയ്തു അറിയപ്പെടുന്ന ഒരു ബ്രാൻഡാക്കി തന്റെ സംരംഭത്തെ മാറ്റുക എന്നതാണ് നജ്‌നയുടെ ലക്ഷ്യം.

Advertisement