𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ട്രക്ക് ഡ്രൈവർ ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ | Rajesh Rawani

ഒരു ട്രക്ക് ഡ്രൈവറായി താൻ പ്രതിമാസം ₹ 25,000 മുതൽ ₹ 30,000 വരെ സമ്പാദിക്കുമ്പോൾ യൂട്യൂബിൽ നിന്നും ലഭിക്കുന്നത്...

ജാർഖണ്ഡിലെ ജംതാരയിൽ നിന്നുള്ള ട്രക്ക് ഡ്രൈവറായ രാജേഷ് റവാനി ഒരു യൂട്യൂബർ എന്ന നിലയിൽ ഇപ്പോൾ പ്രശസ്തൻ ആണ്. ട്രക്കിംഗും പാചക വീഡിയോസും ഉപയോഗിച്ച് 2.44 മില്യൺ ഫോളോവെഴ്സിനെ നേടുവാൻ രാജേഷ് റവാനിക്ക് കഴിഞ്ഞു.അതിൽ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ച് ഒരു പുതിയ വീട് നേടുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഈ ഇടക്ക് കാറും സ്വന്തമാക്കി .R Rajesh Vlogs എന്നാണ് രാജേഷിന്റെ യൂട്യൂബ് ചാനലിന്റെ പേര്.

Rajesh Rawani

സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ, ഒരു ട്രക്ക് ഡ്രൈവറായി താൻ പ്രതിമാസം ₹ 25,000 മുതൽ ₹ 30,000 വരെ സമ്പാദിക്കുന്നുണ്ടെന്ന് രാജേഷ് റവാനി വെളിപ്പെടുത്തി. YouTube-ൽ നിന്നുള്ള അദ്ദേഹത്തിന്റെ വരുമാനം കാഴ്ചക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു.സാധാരണയായി 4-5 ലക്ഷം രൂപ മാസം വരുമാനം ലഭിക്കുന്നു.ഏറ്റവും ഉയർന്ന മാസ വരുമാനം 10 ലക്ഷം രൂപ ആണ്.ഡ്രൈവിങ്ങും ട്യൂബ് ചാനലും ഒരേ സമയം മുന്നോട്ട് കൊണ്ടു പോകുന്നു.

രാജേഷിന്റെ അച്ഛനും ഒരു ട്രക്ക് ഡ്രൈവറായിരുന്നു. വളരെ കഷ്ടപ്പെട്ടായിരുന്നു അഞ്ചം​ഗ കുടുംബത്തെ പോറ്റിയിരുന്നത്.വീഡിയോ ചെയ്ത് തുടങ്ങിയ കാലത്ത് വെറും ശബ്ദം മാത്രമാണ് നൽകിയിരുന്നത്. മുഖം കാണിച്ചിരുന്നില്ല. ആളുകൾ മുഖം കാണണമെന്ന് കമന്റ് നൽകിത്തുടങ്ങിയതോടെ മകനാണ് ഇനിയുള്ള വീഡിയോകൾ‌ അങ്ങനെ ഷൂട്ട് ചെയ്യാം എന്ന് പറഞ്ഞത്.നിലവിൽ ട്രക്ക് ഡ്രൈവിങിനിടയിൽ ആണ് കുക്കിംഗ് വീഡിയോകൾ ചെയ്യുന്നത്.

Advertisement