𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കായത്തിൽ തുടങ്ങി ഇന്ന് മുപ്പതിലധികം ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന 3VEES

കൊച്ചി കളമശ്ശേരിയിൽ നിന്നുള്ള മൂന്ന് സഹേദരിമാർ ചേർന്നു 2019 ൽ ആണ് ബിസിനസ് ആരംഭിക്കുന്നത്.കായം നിർമ്മാണത്തിൽ തുടങ്ങി ഇന്നിപ്പോൾ 30ഓളം ഉൽപന്നങ്ങൾ ‘ത്രിവീസ്’ ബ്രാൻഡിൽ വിപണിയിലെത്തുന്നു.‘ത്രീവീസ് എന്നു പേരിട്ടിരിക്കുന്ന കമ്പനി എറണാകുളം കളമശേരിയിൽ ആണ് പ്രവർത്തിക്കുന്നത്.പ്രൊപ്രൈറ്റർഷിപ്പിൽ തുടങ്ങിയ സംരംഭം ഇന്നിപ്പോൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയി മാറി.

താമസിച്ചിരുന്ന വാടകവീടിന്റെ ചെറിയൊരു മുറിയിലാണ് സംരംഭം തുടങ്ങിയത്.രണ്ടു ലക്ഷം രൂപ മുടക്കിൽ തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് 50 ലക്ഷം രൂപയുടെ മെഷനറികളുണ്ട്.25 ലക്ഷം രൂപയുടെ മാസ വിറ്റുവരവ് ഉണ്ട്.20 ശതമാനം വരെയാണ് അറ്റാദായം.സഹോദരിമാരിൽ വര്ഷ ആണ് സംരംഭത്തിന് തുടക്കമിടുന്നത്.ചാര്ട്ടേഡ് അക്കൗണ്ടന്സി വിദ്യാര്ഥിനിയായ വിസ്മയ സാമ്പത്തിക കാര്യങ്ങളും, ബി.ബി.എ. ബിരുദധാരിയായ വൃന്ദ ഡിജിറ്റല് മാര്ക്കറ്റിങ്, സോഷ്യല് മീഡിയ മാർക്കറ്റിംഗും ചെയ്യുന്നു.

Advertisement