സൈഡ് ബിസിനസ്സായി തുടങ്ങി ബ്രാൻഡ് ആയി വളർന്ന | Apple Garage
ട്രസ്റ്റഡ് ആയി ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങുവാൻ ഒരു ബ്രാൻഡ് എന്ന നിലയിൽ വളരുവാൻ Apple Garage നു കഴിഞ്ഞു.
ചെറുതായി ആണേലും തുടങ്ങുക.തുടങ്ങുക എന്നതാണ് പ്രധാനം.അതിനൊരു ഉദാഹരണം ആണ് കണ്ണൂർ സ്വദേശികളായ ഷഫാഫും ഷാമിലും. കാരണം ചെറിയ രീതിയിൽ സൈഡ് ആയി തുടങ്ങിയ ബിസിനസ്സ് ഒരു ബ്രാൻഡ് ആയി വളർത്തുവാൻ ഇരുവർക്കും സാധിച്ചു.2022 ൽ ആണ് ദുബായിൽ നിന്നും ഷഫാഫ് മൊബൈൽ ഫോണുകൾ നാട്ടിൽ സെൽ ചെയ്യുന്ന ബിസിനസ്സ് സൈഡ് ആയി ആരംഭിച്ചത്. അന്ന് ഷഫാഫിന്റെ കയ്യിൽ നിന്നും ഫോണുകൾ വാങ്ങി നാട്ടിൽ വിൽക്കുക ആയിരുന്നു ഷാമിൽ ചെയ്തിരുന്നത്.എന്നാൽ ഇന്ന് ഇരുവരും ബിസിനസ്സ് പാർട്ട്നേഴ്സ് ആണ്.ഇരുവരും ചേർന്ന് തുടങ്ങിയവ വടകര ആസ്ഥാനമായുള്ള ആപ്പിൾ എക്സ്ക്ലൂസ്സീവ് ബ്രാൻഡ് ആണ് Apple Garage .
2023 ഒക്ടോബറിൽ വടകരയിൽ ആദ്യത്തെ ഷോറൂം സ്റ്റാർട്ട് ചെയ്തു .ഇപ്പോൾ രണ്ടാമത്തെ ഷോറൂമിലേക്ക് കടക്കുകയാണ് ഇരുവരും.പ്രധാനമായും പുതിയതും /യൂസ്ഡും ആയ ഐഫോണുകൾ നൽകിവരുന്നു.എക്സ്ചേഞ്ച് ഓഫറുകൾക്ക് ഒപ്പം ഇഎംഐ സൗകര്യവും നൽകി മികച്ച വാല്യൂവിൽ ഉത്പന്നം നൽകുന്നു.മൊബൈൽ ഫോണുകൾ കൂടാതെ എയർപോഡ്,ആപ്പിൾ വാച്ച് , മാക്ബുക്ക് പോലുള്ള മറ്റു ആപ്പിൾ ഉത്പന്നങ്ങളും നൽകി വരുന്നു.ആപ്പിൾ പ്രോഡക്റ്റുകൾ വാങ്ങുവാൻ വടകരക്കാരുടെ ഒരു ട്രസ്റ്റഡ് ബാൻഡ് ആയി Apple Garage മാറി കഴിഞ്ഞു.ആപ്പിൾ പ്രോഡക്റ്റുകൾക്ക് പ്രത്യേകിച്ചു യൂസ്ഡ് ആപ്പിൾ ഉത്പന്നങ്ങൾക്ക് നിരവധി വ്യാജന്മാർ മാർക്കറ്റിൽ ഉള്ള സാഹചര്യത്തിൽ ട്രസ്റ്റഡ് ആയി ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങുവാൻ ഒരു ബ്രാൻഡ് എന്ന നിലയിൽ വളരുവാൻ Apple Garage നു കഴിഞ്ഞു.
ആപ്പിൾ ഗാരേജിന്റെ വിജയത്തിന് പിന്നാലെ ആപ്പിൾ ഉത്പന്നങ്ങളുടെ സർവീസുകൾക്കായി ഒരു എക്സ്ക്ലൂസീവ് സർവ്വീസ് സെന്റർ AG Care എന്ന പേരിൽ 2024 നവംബറിൽ സ്റ്റാർട്ട് ചെയ്തു.വളരെ ക്വിക്ക് ആയി കസ്റ്റമറുടെ മുന്നിൽ വെച്ച് ലൈവ് സർവീസ് ആണ് AG Care നൽകി വരുന്നത്.വളരെ ചുരുങ്ങിയ കാലയളവിൽ വടകരക്കാരുടെ പ്രിയ ബ്രാൻഡായി മാറിയ Apple Garage കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആണ് ഇരുവരും ഇപ്പോൾ ശ്രമിക്കുന്നത്.അതിന്റെ ഭാഗമായി ആപ്പിൾ ഗാരേജിന്റെ പുതിയ ഷോറൂം ഉടൻ ഓപ്പൺ ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആണ് ഷഫാഫും, ഷാമിലും.
Advertisement