𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

സൗഹൃദത്തിലൂടെ വളർന്നു വന്ന മെൻസ് ഫാഷൻ സ്റ്റോർ ബ്രാൻഡ് Celebrations By Barcode

നിലനിൽപ്പിനെക്കാൾ പ്രധാനമാണ് ശ്രമങ്ങൾ, അതാണ് ഞാൻ സമ്മദിൽ നിന്ന് പഠിച്ചത്,അത് ഇന്നും തുടരുന്നു എന്ന് സൈഫ് പറയുന്നു..

കാസ്രോട്ട് സ്വദേശികളായ സമദിന്റെയും സൈഫിന്റെയും സൗഹൃദം ഇന്ന് എത്തി നിക്കുന്നത് വടക്കൻ കേരളത്തിലെ ലീഡിങ് മെൻസ് ᴅᴇsɪɢɴᴇʀ sᴛᴜᴅɪᴏ & ʀᴇᴀᴅʏᴍᴀᴅᴇ ബ്രാൻഡ് ആയ 𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐢𝐨𝐧𝐬 𝐛𝐲 𝐛𝐚𝐫𝐜𝐨𝐝𝐞 ൽ ആണ്.കാസർഗോഡ് നിന്നും തുടങ്ങി കഴിഞ്ഞ 6 വർഷത്തിനുള്ളിൽ കാസർഗോഡ്, മംഗലാപുരം, കണ്ണൂർ, കാലിക്കട്ട് എന്നിവിടങ്ങളിലായി 4 ഔട്ലറ്റുകളിലേക്ക് 𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐢𝐨𝐧𝐬 𝐛𝐲 𝐛𝐚𝐫𝐜𝐨𝐝𝐞 വളർന്നു.റെഡിമെയ്ഡ് വസ്ത്രങ്ങൾ , ഡിസൈനർ ക്ലോത്തുകൾ ,കല്യാണ ചെക്കന് വേണ്ടിയുള്ള ഡ്രസ്സുകൾ ഒക്കെ ആയുള്ള കംപ്ലീറ്റ് മെൻസ് ഫാഷൻ സ്റ്റോർ ബ്രാൻഡ് ആണ് Celebrations By Barcode .ഇരുവരുടെയും ഹാർഡ് വർക്കിങ് & ബിസിനസ്സിനോടുള്ള ഡെഡിക്കേഷൻ ആണ് വിജയത്തിന് പിന്നിൽ.

Celebrations By Barcode

പ്ലസ്ടു വിനു പഠിക്കുമ്പോൾ ഡ്രെസ് കോഡ് എന്നപേരിൽ ഇരുവരും മറ്റു രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് കോളേജിന് സമീപം ഒരു ചെറിയ റെഡിമെയ്ഡ് സ്റ്റോർ തുടങ്ങിയിരുന്നു.നന്നായി മുന്നോട്ട് പോയി എങ്കിലും മൂന്നു വർഷത്തിന് ശേഷം അത് ക്ലോസ് ചെയ്യേണ്ടി വന്നു.പിന്നീട് ഒരു ലക്ഷ്യവും ഇല്ലാതെ സൈഫ് ബാഗ്ളൂരിലേക്ക് പോയി.അപ്പോഴും സമദ് സൈഫിനെ കൂടെ നിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.23 വയസ്സുകാരനായ സൈഫിന്റെ ഭാവിയെ ഓർത്ത് സമദിന് ആശങ്ക ഉണ്ടായിരുന്നു.അങ്ങനെ ബാംഗ്ലൂരിൽ കഷ്ടപ്പെടുന്ന ഒരു സായാഹ്നത്തിൽ സമദിന്റെ ഒരു കാൾ വരികയും നാട്ടിലേക്ക് മടങ്ങി എത്താൻ ആവശ്യപ്പെടുകയും ചെയ്തു. സമദിന് കൃത്യമായ വിഷൻ ഉണ്ടായിരുന്നു..ബാർ കോഡ് എന്ന പേരിൽ സ്വന്തം നാടായ കാസർഗോഡിൽ ഒരുമിച്ച് ഒരു റെഡിമെയ്ഡ് സ്റ്റോർ.അതിനായി ഒരു ഷോപ് കണ്ടെത്തും മുൻപ് തന്നെ ബാർ കോഡ് എന്ന പേരും പ്ലാനും സമദ് ഫിക്സ് ചെയ്തിരുന്നു. അദ്ദേഹം കണക്കാക്കിയതു പോലെ റെഡിമെയ്ഡുകളിൽ ബാർഡ്‌കോഡ് ഒരു വിപ്ലവം സൃഷ്ടിച്ചു.എല്ലാം നന്നായി മുന്നോട്ട് പോവുകയും പിന്നീട് @celebrations_by_barcode എന്ന ᴅᴇsɪɢɴᴇʀ sᴛᴜᴅɪᴏ & ʀᴇᴀᴅʏᴍᴀᴅᴇ & ɢʀᴏᴏᴍ’s ᴅᴇᴘᴀʀᴛᴍᴇɴᴛ എന്ന കൺസപ്റ്റിലേക്ക് മാറുകയും ചെയ്തു.

നിലനിൽപ്പിനെക്കാൾ പ്രധാനമാണ് ശ്രമങ്ങൾ, അതാണ് ഞാൻ സമ്മദിൽ നിന്ന് പഠിച്ചത്,അത് ഇന്നും തുടരുന്നു എന്ന് സൈഫ് പറയുന്നു..ഇന്ന് സമ്മദിനെ പോലെ സൈഫിനും കൃത്യമായ വിഷൻ ഉണ്ട്.ഇരുവരും തങ്ങളുടെ ബ്രാൻഡ് കൂടുതൽ ഉയരത്തിലേക്ക് എത്തിക്കുവാൻ ഹാർഡ് വർക്ക് ചെയ്യുന്നു.കൃത്യമായ പ്ലാനും ഹാർഡ് വർക്ക് ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ ഇപ്പോൾ എത്ര പ്രതിസന്ധിയിൽ ആണെങ്കിലും ഒരിക്കൽ വിജയിക്കാൻ ആകും എന്ന് ആണ് ഇരുവരും നമ്മെ പഠിപ്പിക്കുന്നത്.

Advertisement