𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

റെഡിമൈഡ് ക്ലോത്തിങ് ബിസിനസ്സിൽ നിന്നും ഡിസൈനർ ബൊട്ടീക്കിലേക്ക്

ബാംഗ്ലൂരിൽ റെഡിമെയ്ഡ് ക്ലോത്തിങ് ഹോൾസെയിൽ ബിസിനസ്സ് ചെയ്തിരുന്ന അൻവർ കസ്റ്റമറിന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഡ്രസ്സുകൾ ചെയ്തു നൽകുക എന്ന ലക്ഷ്യത്തിൽ ആണ് ഡിസൈനർ ബൊട്ടിക് ആരംഭിച്ചത്

പെരുമ്പാവൂർ സ്വദേശി അൻവറിന്റെ ബ്രൈഡൽ ഡിസൈനർ ബൊട്ടിക് ആണ് Zara Designs.2015 ൽ ആലുവയിൽ ചെറിയ ഒരു സ്റ്റോർ ആയി തുടങ്ങി ഇന്ന് 2000 Sqft ഔട്ലറ്റിലേക്ക് Zara Designs വളർന്നു.ആലുവയിൽ കൂടാതെ തൊടുപുഴയിലും സാറാ ഡിസൈൻസിനു ഔട്ലറ്റ് ഉണ്ട്.ഇപ്പോൾ റീറ്റെയ്ൽ ബിസിനസ്സ് കൂടാതെ ലെഹങ്കാസിന്റെ ഹോൾസെയിൽ ബിസിനസ്സ് കൂടെ തുടങ്ങിയിരിക്കുകയാണ് അൻവർ . ആലുവയിലെ ഔട്ലറ്റിൽ ബ്രൈഡൽ ലെഹങ്കാസിനായി ഒരു സെക്ഷൻ തന്നെ ഉണ്ട്.കൂടാതെ കസ്റ്റമൈസ്ഡ് വർക്കുകൾക്കായി ഒരു സെപ്പറേറ്റ് സെക്ഷനും ഉണ്ട്.

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ Zara ഡിസൈൻസിന്റെ കസ്റ്റമേഴ്സ് ആയി ഉണ്ട്.ഓഫ്‌ലൈൻ കൂടാതെ വീഡിയോ കോളിലൂടെ സെലക്ട് ചെയ്തു ഓർഡർ ചെയ്യാനുള്ള സൗകര്യവുംZara ഡിസൈൻസ് ഒരുക്കുന്നു. മലയാളം, തമിഴ് ഇൻഡസ്ട്രിയിൽ നിന്നുള്ള സെലിബ്രിറ്റികൾക്കും ഇൻഫ്ളുവൻസേഴ്‌സിനും ആവശ്യമായ ഡ്രസ്സുകൾ Zara ഡിസൈൻസ് കസ്റ്റമൈസ് ചെയ്തു നൽകുന്നു.Zara Designs ന്റെ കൂടുതൽ ഔട്ലറ്റുകൾ ആരംഭിക്കുക എന്നതാണ് അൻവറിന്റെ അടുത്ത ലക്ഷ്യം.കേരളത്തിൽ 5 ഔട്ലറ്റുകൾ അതിനു ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും അടുത്ത 5 വർഷത്തിനുള്ളിൽ ബ്രാഞ്ചുകൾ ആരംഭിക്കാൻ ആണ് പദ്ധതി.അതിന്റെ ഭാഗമായി ആണ് തൊടുപുഴയിൽ പുതിയ സ്റ്റോർ ആരംഭിച്ചത്.

ബാംഗ്ലൂരിൽ റെഡിമെയ്ഡ് ക്ലോത്തിങ് ഹോൾസെയിൽ ബിസിനസ്സ് ചെയ്തിരുന്ന അൻവർ കസ്റ്റമറിന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഡ്രസ്സുകൾ ചെയ്തു നൽകുക എന്ന ലക്ഷ്യത്തിൽ ആണ് ഡിസൈനർ ബൊട്ടിക് ആരംഭിച്ചത്.അന്ന് കുടുബവും സുഹൃത്തുക്കളുമാണ് അൻവറിനെ പിന്തുണച്ചതും വിശ്വസിച്ചതും.ഉപദേശം നൽകുവാനോ പ്രോത്സാഹിപ്പിക്കാനോ മറ്റാരും ഉണ്ടായിരുന്നില്ല.കഠിനാധ്വാനവും പ്രയത്നവും കൊണ്ട് തന്റെ ഐഡിയയിലൂടെ തന്നെ Zara Designs ഇന്നത്തെ നിലയിലേക്ക് വളർത്തി എടുത്തു.2015-ൽ സ്റ്റോർ ആരംഭിച്ചപ്പോൾ ഇന്നത്തെ പോലെ സോഷ്യൽ മീഡിയയോ ഇൻഫ്ലുവൻസർ മാർക്കറ്റിങ്ങോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.അതിനാൽ തന്നെ അന്നൊക്കെ വളർച്ച മന്ദഗതിയിൽ ആയിരുന്നു. ഫാഷനോടുള്ള അഭിനിവേശം മാത്രമാണ് ഇന്നത്തെ നിലയിലേക്ക് എത്തുവാനുള്ള ഒരേ ഒരു കാരണം

Advertisement