𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

HR പ്രൊഫഷണനൊപ്പം സ്വന്തമായി 2 സംരംഭങ്ങളും | Rua Jewells & Hstern by Helen

കൊച്ചിയിലെ പനമ്പിള്ളി നഗറിലെ സ്‌പേസ് മൾട്ടിബ്രാൻഡ് സ്റ്റുഡിയോയിൽ രണ്ട് ഔട്ലറ്റുകൾ ഉണ്ട്.കൂടാതെ വെബ്‌സൈറ്റ്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ് ആപ്പ് എന്നിവയിലൂടെയും ഓർഡറുകൾ ലഭിക്കുന്നു.

ഫാഷനോടുള്ള തന്റെ പാഷനെ 2 വിജയകരമായ സംരംഭങ്ങൾ ആക്കി മാറ്റുകയും ഒപ്പം തന്റെ പ്രൊഫഷൻ ആയ എച്ച് ആർ മേഖലയിൽ ജോലി തുടരുകയും ചെയ്യുന്ന ഒരാളാണ് എറണാകുളം സ്വദേശിനി ഹെലന ഫ്രാൻസിസ്.നിലവിൽ എച്ച്ആർ ആയി ജോലി ചെയ്യുന്ന ഹെലനയുടെ സംരംഭങ്ങൾ ആണ് Hstern & Rua Jewells .എറണാകുളം സെന്റ് ട്രീസാസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം ആദ്യം Hstern സ്റ്റാർട്ട് ചെയ്തു.അത്യാവശ്യം കസ്റ്റമർ ബേസ് നിർമ്മിച്ച ശേഷം Rua Jewells ഉം സ്റ്റാർട്ട് ചെയ്തു. ഓൺലൈനായി ആണ് രണ്ട് ബ്രാൻഡുകളും സ്റ്റാർട്ട് ചെയ്തത്.പിന്നീട് ഓഫ്‌ലൈൻ സ്റ്റോറുകളിലേക്കും എത്തിക്കുക ആയിരുന്നു,.

ജോർജറ്റ്, സാറ്റിൻ, ക്രേപ്പ്, മിഡ്-കോട്ടൺ തുടങ്ങിയ ലക്ഷ്വറി ഫാബ്രിക്സ് ഉപയോഗിച്ച് സ്റ്റൈലിഷും,ട്രെൻഡ് ഔട്ട് ആകാത്തതുമായ വസ്ത്രങ്ങൾ നിർമ്മിക്കുന്ന ഒരു പ്രീമിയം ബ്രാൻഡ് ആണ് HSTERN.ക്വാളിറ്റിക്കൊപ്പം ഓരോ സ്റ്റിച്ചിങ്ങിലും എസ്തെറ്റിക്സും HSTERN ഉറപ്പ് വരുത്തുന്നു.ഫാഷൻ ബോധമുള്ള സ്ത്രീകളുടെ വാർഡ്രോബ് എസ്സെൻഷ്യൽസിനായുള്ള ഒരു പ്രീമിയം ബ്രാൻഡ് ആയി HSTERN മാറി.

RUA ഒരു ആക്സിസ്സറി ബ്രാൻഡ് ആണ്.സ്ത്രീകൾക്ക് ധൈര്യത്തോടെയും മനോഹരമായും സ്വയം എക്സ്പ്രസ്സ് ചെയ്യാൻ സഹായിക്കുന്ന ആക്‌സസറികൾ RUA നൽകുന്നു.അത് ഒരു സ്റ്റേറ്റ്‌മെന്റ് പീസായാലും.ദൈനംദിന അവശ്യവസ്തുക്കളായാലും ഏത് ഔട്ട്ഫിറ്റിനോടും ചേരുന്ന ഫിനിഷിങ് ടച്ച് RUA ഉറപ്പു വരുത്തുന്നു.

കൊച്ചിയിലെ പനമ്പിള്ളി നഗറിലെ സ്‌പേസ് മൾട്ടിബ്രാൻഡ് സ്റ്റുഡിയോയിൽ രണ്ട് ഔട്ലറ്റുകൾ ഉണ്ട്.കൂടാതെ വെബ്‌സൈറ്റ്, ഇൻസ്റ്റാഗ്രാം,വാട്ട്‌സ് ആപ്പ് എന്നിവയിലൂടെയും ഓർഡറുകൾ ലഭിക്കുന്നു.വേൾഡ് വൈഡ് ഷിപ്പിംഗ് ലഭ്യമാണ്.കാനഡയിലും പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷൻ ഉണ്ട്.ഉടൻ തന്നെ ബ്രാൻഡിന്റെ പുതിയ ഔട്ട്‌ലെറ്റ് കൊച്ചിയിൽ 3 സ്റ്റോറുകളിൽ കൂടി ലഭ്യമാക്കാനുള്ള നീക്കത്തിലാണ് ഹെലന.

ഒരു സ്ത്രീ സാമ്പത്തികമായി സ്വതന്ത്രയാണെങ്കിൽ അവൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കഴിയും.ജീവിതത്തിൽ എവിടെ പോയാലും ആരെ വിവാഹം കഴിച്ചാലും സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ നിങ്ങൾക്ക് സെല്ഫ് കെയർ ചെയ്യാനുള്ള കഴിവ് ആവശ്യമാണ് എന്ന് ഹെലന പറയുന്നു.

Hstern by Helen : hstern.co.in

Advertisement