𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കോർപറേറ്റ് ജോലി ഉപേക്ഷിച്ച് തുടങ്ങിയ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ജൂട്ടി ബ്രാൻഡ് LORE CULTURE

ഫാഷൻ ഇൻഡസ്ട്രിയോടും ആഡംബര ഉൽപ്പന്നങ്ങളോടുമുള്ള താല്പര്യത്തെ ഒരു ബ്രാൻഡാക്കി മാറ്റാൻ തീരുമാനിച്ചു.അങ്ങനെ ഇന്ത്യൻ ട്രെഡീഷണൽ ഫുട് വെയർ ആയ ജൂട്ടീസിൽ എത്തി ചേർന്നു.

ആസിയ തമി ഒസ്മാൻ തന്റെ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് തുടങ്ങിയ സംരംഭമാണ് LORE CULTURE. ഹാൻഡിക്രാഫ്റ്റഡ് ഷൂസ് & ജൂട്ടീസ് ആണ് പ്രധാന പ്രൊഡക്റ്റുകൾ.ഇന്ത്യയുടെ ഊർജ്ജസ്വലമായ സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന മികച്ച ഹാൻഡി ക്രാഫ്റ്റഡ് ജുട്ടികളുടെ ഒരു കളക്ഷൻ തന്നെ LORE CULTURE ൽ ഉണ്ട്.www.aloreculture.com എന്ന സ്വന്തം ഇകോമേഴ്‌സ് വെബ്‌സൈറ്റ് വഴിയും LORE CULTURE എന്ന പേജ് വഴിയും പ്രൊഡക്റ്റുകൾ വാങ്ങാം.ബാംഗ്ലൂർ Frazer Town ലെ ഓഫ്‌ലൈൻ സ്റ്റോറിലും പ്രൊഡക്റ്റുകൾ ലഭ്യമാണ്.

A LORE CULTURE
A LORE CULTURE

കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് ബിരുദധാരിയായ ആസിയ സിസ്റ്റം എഞ്ചിനീയർ ആയും ഡെവലപ്പർ ആയും വിവിധ കമ്പനികളിൽ വർക്ക് ചെയ്തു. പിന്നീട് കോർപറേറ്റ് ജോലിയിലെ മാനസ്സിക സമ്മർദ്ദം കാരണം ജോലി ഉപേക്ഷിച്ചു.അതിന് ശേഷം കുറച്ച് വർഷത്തേക്ക് ജീവിതത്തിൽ ചില തിരിച്ചടികൾ നേരിടേണ്ടിവന്നു. അത് ജീവിതത്തിൽ ഒരുപാട് പാഠങ്ങൾ പഠിക്കാൻ ആസിയയെ സഹായിച്ചു.പിന്നീട് ആണ് സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനെ പറ്റി ചിന്തിച്ച് തുടങ്ങുന്നത്.ഫാഷൻ ഇൻഡസ്ട്രിയോടും ആഡംബര ഉൽപ്പന്നങ്ങളോടുമുള്ള താല്പര്യത്തെ ഒരു ബ്രാൻഡാക്കി മാറ്റാൻ തീരുമാനിച്ചു.ആദ്യം ഒരു ക്ലോത്ത് ബ്രാൻഡ് സ്റ്റാർട്ട് ചെയ്യാൻ ആണ് തീരുമാനിച്ചത് .പിന്നീട് ഇന്ത്യൻ ട്രെഡീഷണൽ ഫുട് വെയർ ആയ ജൂട്ടീസിൽ എത്തി ചേർന്നു.അങ്ങനെ LORE CULTURE കേരളത്തിൽ നിന്നുള്ള ആദ്യത്തെ ജൂട്ടി ബ്രാൻഡായി മാറി.

സാധാരണയായി, പരമ്പരാഗത ജുട്ടികൾ ധരിക്കാൻ അത്ര കംഫർട്ട് അല്ല. അതിനാൽ റിസർച്ചുകൾക്ക് ശേഷം മികച്ച നിലവാരമുള്ള സോൾ ഉണ്ടാക്കി.അത് ഇരട്ട കുഷ്യനിംഗ് നൽകുന്നതിലൂടെ മികച്ച കംഫർട്ട് ലഭിക്കുന്നു. കംഫർട്ട് & ലക്ഷ്വറി ഒരു പോലെ നൽകുന്ന ഹാൻഡിക്രാഫ്റ്റഡ് ജൂട്ടീസ് ആൻഡ് സാൻഡൽസ് ആണ് LORE Culture ന്റേത് .നിലവിൽ എഞ്ചിനീയറിംഗ് മെറ്റീരിയലുകൾ ഉപയോഗിച്ച് പ്രീമിയം ക്വളിറ്റിയിൽ നിർമ്മിക്കുന്ന പ്രൊഡക്റ്റുകൾ LORE LUXE എന്ന കളക്ഷനിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് LORE CULTURE. പാശ്ചാത്യവും അതേ സമയം പരമ്പരാഗതവും കൂടി ചേർന്ന ഉത്പന്നങ്ങൾ നൽകുക എന്നതാണ് LORE Culture ന്റെ ലക്ഷ്യം.ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സംസ്കാരം.അത് ആണ് LORE .

LORE CULTURE എന്ന സംരംഭം കൂടാതെ ബാംഗ്ലൂരിൽ ഒരു ഹോട്ടൽ ബിസിനസ്സ് കൂടി സ്വന്തമായി ഉണ്ട്. കൂടാതെ ഒരു എഴുത്തുകാരിയും മോട്ടിവേഷണൽ ,ലൈഫ്‌സ്‌റ്റൈൽ സ്പീക്കറും കൂടിയാണ് ആസിയ.സ്ട്രസ്സ് നിറഞ്ഞ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് ജീവിതത്തിൽ സന്തോഷവും വളർച്ചയും നൽകുന്ന കാര്യങ്ങൾ ചെയ്തു മുന്നോട്ട് പോവുകയാണ് ആസിയ.

Advertisement