വീട്ടിൽ തുടങ്ങിയ തുണി കച്ചവടം ഇന്ന് അറിയപ്പെടുന്ന മൊഡെസ്റ്റി വെയർ ബ്രാന്റ് സ്റ്റോർ | Razan attires
വീട്ടിലെ ചെറിയ മുറിയിൽ നിന്നും തുടങ്ങിയ തുണി കച്ചവടത്തെ ഇന്ന് അഞ്ചിലേറെ പേർക്ക് തൊഴിൽ നൽകുന്ന ഒരു മൊഡെസ്റ്റി വെയർ ബ്രാന്റ് സ്റ്റോർ ആയി വളർത്തിയ സ്റ്റോറി ആണ് കോഴിക്കോട് കുന്ദമംഗലം സ്വദേശിനി ഷബ്‌നയുടേത്.സാഹചര്യം ആണ് സ്വന്തം ബിസിനസ്സ് കെട്ടിപടുക്കുന്നതിലേക്ക് ഷബ്‌നയെ നയിച്ചത്.വുമൻസിനായുള്ള മോഡസ്റ്റി വിയറുകൾക്കായുള്ള ഒരു ബ്രാൻഡ് ആയി ഷബ്‌നയുടെ Razan Attires എന്ന ക്ലോത്തിങ് സ്റ്റോർ മാറിക്കഴിഞ്ഞു.ഇപ്പോൾ മെയ് 12 നു നവീകരിച്ച ഔട്ലറ്റ് ഓപ്പൺ ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആണ് ഷബ്‌ന.ഓഫ്‌ലൈൻ സെയിൽ കൂടാതെ സോഷ്യൽ മീഡിയയുടെ സാധ്യത പ്രയോജനപ്പെടുത്തി വേൾഡ് വൈഡ് സെല്ലിങ്ങും ചെയ്യുന്നു.
2013 ൽ ഹസ്ബന്റിന്റെ കൂടെ ഇടക്ക് ബാംഗ്ലൂർ പോകുമ്പോൾ ഹോൾസെയിൽ ക്ലോത്ത് മാർക്കറ്റിൽ നിന്നും 5000 നും,10000 നും ക്ലോത്ത്സ് വാങ്ങി നാട്ടിൽ ഫ്രണ്ട്സ് ആൻഡ് ഫാമിലിയിൽ സെൽ ചെയ്തായിരുന്നു തുടക്കം.അന്ന് പ്രോഫിറ്റ് ആയിരുന്നില്ല ലക്ഷ്യം .കച്ചവടത്തിനോടുള്ള ഒരു കൗതുകത്തിന്റെ പുറത്തു ചെയ്തത് ആയിരുന്നു.കുറേ ഒക്കെ വിൽക്കും,ബാക്കി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യും.അന്ന് നിനക്ക് ഈ തുണി വിറ്റു കിട്ടുന്ന പൈസ കൊണ്ട് വേണോ ജീവിക്കാൻ എന്ന് ചോദിച്ചവർ വരെ ഉണ്ട്.ഇടക്കൊക്കെ അങ്ങനെ ക്ലോത്ത് റീസെൽ ഒക്കെ ചെയ്തു അങ്ങനെ കാലം മുന്നോട്ട് പോയി.2019 ൽ സാമ്പത്തികമായി കുറച്ചു ബുദ്ധിമുട്ടുകൾ വന്നു തുടങ്ങിയപ്പോൾ ടെൻഷനും ഡിപ്രഷനും മറികടക്കാൻ എന്തേലും ചെയ്യണം എന്ന ചിന്തയിൽ ആണ് മുൻപ് ചെയ്ത ക്ലോത്ത് സെല്ലിങ് ചെയ്യാം എന്ന് കരുതുന്നത്.അപ്പോഴാണ് ക്ലോത്തിങ് ബിസിനസ്സ് സീരിയസ് ആയി ചെയ്യാം എന്ന് കരുതുന്നത് തന്നെ.
സാമ്പത്തികമായി ഞെരുക്കത്തിൽ ആയതിനാൽ ഷോപ്പ് ഒന്നും എടുക്കാതെ ഓൺലൈൻ ആയി ബിസിനസ്സ് ചെയ്യാം എന്ന് ഷബ്‌ന കരുതി. അങ്ങനെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഒക്കെ ഉണ്ടാക്കി ഹസ്ബന്റിൽ നിന്നും,ഉമ്മയിൽ നിന്നും കടം വാങ്ങിയ 80000 രൂപ ഉപയോഗിച്ച് ദുബായിൽ നിന്നും പർദ്ദ ഇമ്പോർട്ട് ചെയ്തു സെൽ ചെയ്യാൻ തീരുമാനിച്ചു.എന്നാൽ സമയം തെറ്റി ഈദിനു ശേഷം കാർഗോ എത്തിയത് പ്രതിസന്ധി ഉണ്ടാക്കി. കുറച്ചൊക്കെ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി സെൽ ചെയ്തു.ഹസ്ബൻഡ് മുൻപ് ബിസിനസ്സ് ഫീൽഡിൽ ആയിരുന്നത് കൊണ്ട് പ്രതിസന്ധി ഘട്ടത്തിൽ പൂർണ്ണ പിന്തുണ ലഭിച്ചു.ഡീലറിനെ ചേഞ്ച് ആക്കി ബിസിനസ്സ് തുടർന്നതോടെ പ്രോഫിറ്റ് ലഭിച്ചു തുടങ്ങി.
കോവിഡ് ലോക്ക് ഡൌൺ സമയത്തും നല്ല കച്ചവടം ഉണ്ടായിരുന്നു.ഫ്ലൈറ്റ് സ്റ്റോപ്പ് ചെയ്തപ്പോൾ നാട്ടിൽ നിന്നും മാക്സിയും ഷാളും ഒക്കെ സോഴ്സ് ചെയ്തു സെൽ ചെയ്തു മികച്ച പ്രോഫിറ്റ് തന്നെ നേടി.വസ്ത്രങ്ങൾ വാങ്ങുവാൻ ആളുകൾ വീട്ടിലേക്ക് വരാൻ തുടങ്ങിയപ്പോൾ വീടിനോട് ചേർന്ന് ഒരു ഷോപ്പ് പോലെ സെറ്റ് ചെയ്തു അങ്ങോട്ട് മാറി.എന്നാൽ കോവിഡ് മാറിയതോടെ ഓഫ്‌ലൈൻ സെയിൽ കുറഞ്ഞു.
പിന്നീട് സോഷ്യൽ മീഡിയ മാർക്കറ്റിങ് കോഴ്സ് ഒക്കെ ട്രൈ ചെയ്തു ഒരു മെന്ററിന്റെ സഹായത്തോടെ ഓൺലൈനിൽ കൂടുതൽ ഫോക്കസ് ചെയ്തു.ഒരുപാട് കഷ്ടപ്പാടുകൾക്ക് ഒടുവിൽ വാട്സ്ആപ്പിൽ കൂടാതെ യൂട്യുബിലും ,ഇൻസ്റ്റയിലും ഒക്കെ നല്ല ഒരു ഫോളോവർ ബേസ് നേടുവാൻ കഴിഞ്ഞു.അതിലൂടെ ബിസിനസ്സ് വളർന്നു.ഇന്ന് അഞ്ചിലേറെ പേർക്ക് ജോലി നൽകുവാൻ ഷബ്നക്ക് കഴിയുന്നു. അങ്ങനെ വീട്ടിലെ ഒരു മുറിയിൽ നിന്നും തുടക്കമിട്ട ബിസിനസ്സിനെ ഒരു മൊഡെസ്റ്റി വെയർ ബ്രാന്റ് സ്റ്റോർ ആയി വളർത്തുവാൻ ഷബ്നയ്ക്ക് കഴിഞ്ഞു.ഹസ്ബൻഡും ,ഫാമിലിയും സുഹൃത്തുക്കളും എല്ലാം നൽകിയ സപ്പോർട്ട് ഷബ്‌നയുടെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു .
Advertisement