𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

സീറോ ഇൻവെസ്റ്റ്മെന്റിൽ തുടങ്ങിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനി

ഒരു വർഷത്തോളം വർക്കുകളിൽ നിന്നും കൂലി ഒന്നും എടുക്കാതെ പ്രോഫിറ്റ് മുഴുവനായും കമ്പനിയിൽ തന്നെ നിക്ഷേപിച്ചു ബിസിനസ്സ് വളർത്തി എടുത്തു

Event management company started with zero investment | EDEN EVENTS

മലപ്പുറം സ്വദേശികളായ അർഷദ്,ഷിബിലി ,റാഷിദ് ,ഹുസ്സൈൻ എന്നിവർ ചേർന്ന് 2020 ൽ തുടങ്ങിയ ഇവന്റ് മാനേജ്‌മെന്റ് കമ്പനി ആണ് _eden.events_ .കടം വാങ്ങി നിക്ഷേപിച്ചു വലിയ രീതിയിൽ തുടങ്ങുന്നതിനു പകരം ചെറിയ രീതിയിൽ ഇവന്റുകൾ ഏറ്റെടുത്ത് നടത്തി ലാഭവും കൂലിയും ഒന്നും എടുക്കാതെ ആ തുക ബിസിനസ്സിലേക്ക് നിക്ഷേപിക്കാൻ ആയിരുന്നു നാല് പേരുടെയും തീരുമാനം.എല്ലാ കാര്യങ്ങളും നാലു പേരും കൂടി നടത്തി.ഒരു വർഷത്തോളം വർക്കുകളിൽ നിന്നും കൂലി ഒന്നും എടുക്കാതെ പ്രോഫിറ്റ് മുഴുവനായും കമ്പനിയിൽ തന്നെ നിക്ഷേപിച്ചു ബിസിനസ്സ് വളർത്തി എടുത്തു കൊണ്ടിരുന്നു.ഇന്ന് ബിസിനസ്സ് തുടങ്ങി മൂന്നു വർഷം പിന്നിടുമ്പോൾ കേരളത്തിൽ കൂടാതെ കർണാടക ,തമിഴ്‌നാട് എന്നിവിടങ്ങളിലും ഇവന്റുകൾ ഏറ്റെടുത്തു നടത്തുന്ന ഒരു കമ്പനിയായി @_eden.events_ മാറി.വലിയ നിക്ഷേപം ഒന്നുമില്ലാതെ തുടങ്ങി ഇന്ന് സ്വന്തം വാഹനം , ഗോഡൗൺ ഉൾപ്പടെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് വേണ്ട എല്ലാം ബിസിനസ്സിലൂടെ തന്നെ നേടി എടുത്തു.ഡെക്കറേഷൻ ,ഫുഡ് , പ്ലാനിംഗ് അങ്ങനെ കസ്റ്റമറുടെ ആവശ്യം എന്താണോ അത് _eden.events_ ചെയ്തു നൽകുന്നു.

തുടക്കം ഇങ്ങനെ ….

BSC കമ്പ്യൂട്ടർ സയൻസ് ബിരുദധാരി ആയ അർഷദ് ഒമാനിൽ ജോലി ചെയ്യുമ്പോൾ ആണ് നാട്ടിൽ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുന്നതിനെ പറ്റി ചിന്തിച്ചത്.നാട്ടിൽ തിരിച്ചെത്തി സിവിൽ എഞ്ചിനീറിങ് കഴിഞ്ഞ റാഷിദിനെയും ,ഷിബിലിയെയും ,നാട്ടിൽ ബിസിനസ്സ് ചെയ്തു കൊണ്ടിരുന്ന ഹുസൈനെയും കൂട്ടി 2020 ജനുവരിയിൽ _eden.events_ തുടങ്ങുന്നത്.സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ മാത്രം ചെയ്തിരുന്ന വെഡിങ് ഡെക്കറേഷനുകൾ എല്ലാവർക്കും അവരവരുടെ ബഡ്ജറ്റ് അനുസരിച്ചു ചെയ്തു നൽകുക ആയിരുന്നു പ്ലാൻ.ബിസിനസ്സ് തുടങ്ങിയപ്പോൾ “ഇത്രയൊക്കെ പഠിച്ചിട്ടു ഡെക്കറേഷൻ വർക്ക് ചെയ്തിട്ട് എന്ത് കിട്ടാനാ, വിജയിക്കുമോ ” എന്നിങ്ങനെയുള്ള സ്ഥിരം ക്ളീഷേ കേൾക്കേണ്ടി വന്നു. അത് വകവെക്കാതെ 4 പേരും മുന്നോട്ട് തന്നെ പോയി.കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ചു വർക്കുകൾ പ്ലാൻ ചെയ്തു നടത്തികൊടുക്കുവാൻ തുടങ്ങി.മൂന്നു മാസം പിന്നിട്ടപ്പോൾ കൊറോണ ലോക്ക് ഡൌൺ വന്നു..പ്രതിസന്ധി ഘട്ടത്തിൽ പതറാതെ മുന്നോട്ട് തന്നെ പോയി.ലോക്ക് ഡൌൺ അയഞ്ഞപ്പോൾ വർക്കുകൾ വീണ്ടും സ്റ്റാർട്ട് ചെയ്തു.നിലവിൽ മൂന്നു വർഷം കൊണ്ട് മൂന്ന് സംസ്ഥാനങ്ങളിൽ വർക്കുകൾ ഏറ്റെടുത്തു ചെയ്യുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായി _eden.events_ മാറി.

പുതിയ സംരംഭകരോട് പറയാനുള്ളത് …

“ഏതൊരു ബിസിനസ്സിലും ഹാർഡ് വർക് മാത്രം പോരാ ,കാത്തിരിക്കാനുള്ള നല്ല ക്ഷമ വേണം.നല്ല സമയം വരും ,അതിനായി ക്ഷമയോടെ കാത്തിരിക്കുക “

Advertisement