𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പാവപ്പെട്ടവർക്ക് ഇവിടെ വിവാഹ വസ്ത്രം സൗജന്യം

സ്വന്തം ജീവിതാനുഭവങ്ങൾ ഒരു പാഠമായി ഉൾക്കൊണ്ടു ആലപ്പുഴക്കാരിയായ ഇസ്മത്ത് Izzara Boutique എന്ന സ്ഥാപനം തുടങ്ങി.വിവാഹത്തിന് ഇടുന്ന ഡ്രസ്സ് പിന്നീട് വെറുതെ ഷെൽഫിൽ വെച്ച് കളയുന്നതിനേക്കാൾ നല്ലത് ,അത് വിവാഹ ഡ്രസ്സ് എടുക്കാൻ ബുദ്ധിമുട്ടുന്ന പാവപെട്ട വീട്ടിലെ പെൺകുട്ടികൾക്ക് നൽകിയാൽ നന്നായിരിക്കും എന്ന ചിന്തയിൽ നിന്നും സ്വന്തം Boutique ൽ തന്നെ അതിനുള്ള ഒരു സജ്ജീകരണം ഉറപ്പാക്കി.വിവാഹ ഡ്രസ്സുകൾ കളക്റ്റ് ചെയ്തു അർഹതപ്പെട്ടവർക്ക് നൽകുന്നു . വിവാഹ ഡ്രസ്സ് എടുക്കാൻ പണമില്ലാത്ത പാവപ്പെട്ടവർക്ക് ഒരു ആശ്രയമാണ് ഇന്ന് Izzara Boutique .സ്വന്തം മകളുടെ വിവാഹത്തിന് ഡ്രസ്സ് എടുക്കാൻ ബുദ്ധിമുട്ടിയ പല രക്ഷിതാക്കളുടെയും കണ്ണീരൊപ്പാൻ ഇസ്മത്തിന് സാധിച്ചു. Izzara Boutique ന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോ കാണാം

Advertisement