𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഇരുപത്തിരണ്ടാം വയസ്സിൽ തുടങ്ങിയ കേക്ക് മെറ്റിരിയൽസിന്‌ വേണ്ടിയുള്ള എക്‌സ്‌ക്ല്യൂസീവ് പ്ലാറ്റ്ഫോം | CakeSpare

ജാർ കേക്ക് നിർമ്മിക്കാൻ ജാർ എത്തിച്ചു നൽകി തുടങ്ങി ഇന്ന് CakeSpare എന്ന ബ്രാൻഡായി അത് വളർന്നു

കണ്ണൂർ കൊവ്വപ്പുറം സ്വദേശി സമീലിന്റെ സംരംഭം ആണ് CakeSpare (cakespare). കേക്ക് നിർമ്മാണത്തിനാവശ്യമായ അക്സീസറീസ്, ഇൻഗ്രീഡിയന്റ്സ്സ് എന്നിവക്ക് വേണ്ടിയുള്ള ഒരു എക്സ്ക്ലൂസ്സീവ് പ്ലാറ്റ്‌ഫോം ആണ് CakeSpare.കൂടെ ചോക്ലേറ്റ്സ് ,ഡ്രൈ ഫ്രൂട്ട്സ് ,ഹാമ്പറുകൾ എന്നിവയും നൽകി വരുന്നു.കൊവ്വപ്പുറത്ത് ഓഫ്‌ലൈൻ സ്റ്റോർ ഉണ്ടെങ്കിലും മെജോരിറ്റി കസ്റ്റമേഴ്‌സും ഓൺലൈൻ ആയി ആണ് വരുന്നത്. ഇന്ത്യയിൽ എവിടേക്കും ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്.പ്രവാസികൾ നാട്ടിൽ വന്നു തിരിച്ചു പോകുമ്പോഴും ഉത്പന്നങ്ങൾ കൂടുതലായും വാങ്ങി കൊണ്ട് പോകുന്നു.CakeSpare പ്രധാനമായും ഫോക്കസ് ചെയ്യുന്നത് കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ആണ്,അതിനാൽ തന്നെ മൗത്ത് പബ്ലിസിറ്റിയിലൂടെ ആണ് കൂടുതൽ കസ്റ്റമേഴ്‌സും CakeSpare ലേക്ക് എത്തുന്നത്.@CakeSpare എന്ന ഇൻസ്റ്റഗ്രം അക്കൗണ്ട് നോക്കിയാലോ ഗൂഗിൾ റിവ്യൂസ് നോക്കിയാലോ നിങ്ങൾക്ക് അത് മനസ്സിലാകും.നിലവിൽ ബിസിനസ്സ് കൂടുതൽ സ്കെയിൽ അപ് ചെയ്യാനുള്ള നീക്കത്തിൽ ആണ് സമീൽ.

തുടക്കം ഇങ്ങനെ ….

അത്യാവശ്യം ഇവന്റ് മാനേജ്‌മെന്റ് വർക്ക് ഒക്കെ ചെയ്തു മുന്നോട്ട് പോകുമ്പോൾ ആണ് ലോക്ക് ഡൌൺ വരുന്നത്.ആ സമയത്ത് ജാർ കേക്ക് ട്രെൻഡിങ് ആവുകയും ജാർ കിട്ടാത്ത ഒരു അവസ്ഥ ഉണ്ടാവുകയും ചെയ്തു.സുഹൃത്തിന്റെ ഉമ്മ കേക്ക് നിർമ്മിക്കുമായിരുന്നു. അങ്ങനെ ഉമ്മക്ക് വേണ്ടി സുഹൃത്തുമായി ചേർന്ന് ഓൺലൈനിലൂടെ സെല്ലറെ കണ്ടെത്തി ജാർ ഇമ്പോർട്ട് ചെയ്തു .കൂട്ടത്തിൽ ആവശ്യക്കാർക്ക് എല്ലാം ജാർ നൽകി.അന്ന് ജാർ കിട്ടാത്ത അവസ്ഥ ഉള്ളതിനാലും,ലോക്ക് ഡൌൺ ആയതിനാലും നല്ല ഡിമാന്റ് ഉണ്ടായിരുന്നു.കൂടെ നാട്ടിൽ കിട്ടിയിരുന്ന പ്രൈസിനെക്കാളും കുറവും ആയിരുന്നു.അതിനാൽ തന്നെ പെട്ടെന്ന് തന്നെ കുറെ കസ്റ്റമേഴ്‌സിനെ നേടുവാൻ കഴിഞ്ഞു.പലരും ജാർ അല്ലാത്ത കേക്ക് നിർമ്മാണത്തിനാവശ്യമായ അക്സീസറീസും ചോദിച്ചു തുടങ്ങിയപ്പോൾ ആണ് അതൊരു ബിസിനസ്സ് ആക്കി മാറ്റാം എന്ന് തീരുമാനിച്ചത്.
അങ്ങനെ ഒരു ചെറിയ ഗോഡൗൺ സ്പേസ് എടുത്തു ഓൺലൈൻ ആയി അക്സീസറീസ് സെൽ ചെയ്യാൻ തുടങ്ങി.നല്ല രീതിയിൽ കസ്റ്റമേഴ്‌സിനെ നേടുവാൻ ഇരുവർക്കും സാധിച്ചു.ഒരു വർഷത്തോളം ഓൺലൈനായി ബിസിനസ്സ് ചെയ്തു സെറ്റ് ആയപ്പോൾ ഒരു റീറ്റെയ്ൽ സ്റ്റോർ ഇടാൻ തീരുമാനിച്ചു.ഇതിനിടയിൽ സുഹൃത്ത് വിദേശത്തേക്ക് പോവുകയും ചെയ്തു.പിന്നീട് CakeSpare റീറ്റെയ്ൽ ഷോപ് സമീൽ ഒറ്റക്ക് തുടങ്ങുകയാണ് ചെയ്തത്.CakeSpare തുടങ്ങി 4 വർഷത്തോട് അടുക്കുമ്പോൾ 2000 ൽ അധികം കസ്റ്റമേഴ്‌സിനെ നേടുവാൻ CakeSpare ലൂടെ സമീലിനു കഴിഞ്ഞു.

Advertisement