𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കസ്റ്റമറെ സെയിൽസ്മാനാക്കുന്ന ബിസിനസ് തന്ത്രവുമായി My Search Global Rewards

ലോയൽറ്റി അൽഗോരിതം വഴി ഒരുപാട് ബിസിനസ്സുകളെ വിജയകിരീടം ചൂടിച്ച് എം എസ് ജി ആർ ടീം

ലോയൽറ്റി അൽഗോരിതം ഉപയോഗിച്ച് ബിസിനസ്സ് വളർത്താം എന്ന ആശയം അവതരിപ്പിച്ചപ്പോൾ അത് നടക്കില്ല എന്ന നിലയിൽ പലരും പുച്ഛിച്ചപ്പോൾ അതിനെ പാതിവഴിയിൽ ഉപേക്ഷിക്കാതെ മുന്നോട്ട് പോയി, ഇന്ന് മൂന്നുലക്ഷം വിജയഗാഥകളിലേക്ക് എത്തിച്ചിരിക്കുകയാണ് മൈ സെർച്ച് ഗ്ലോബൽ റിവാർഡ്സ്.സ്റ്റാർട്ടപ്പ് വിദഗ്ധരും ബിസിനസ് കൺസൾട്ടൻസും എതിർത്ത ലോയൽറ്റി അൽഗോരിതം വഴി, ഇന്ന് ഒരുപാട് ബിസിനസുകളെ വിജയകിരീടം ചൂടിക്കാൻ എം എസ് ജി ആറിന്റെ അമരക്കാരായ നൗഫൽ – സോഫി ദമ്പതികൾക്കായി.

ഏതൊരു ബിസിനസിന്റെയും മർമ്മപ്രധാനമായ മാർക്കറ്റിങ്ങിനെ വെറും സോഷ്യൽ മീഡിയ മാനേജ്മെന്റായി  കാണാതെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയതിലാണ് ഇവരുടെ വിജയം. ഉപഭോക്തൃ പെരുമാറ്റം, പർച്ചേസ് ഹിസ്റ്ററി, ഇടപഴകലിന്റെ രീതികൾ എന്നിവ വിശകലനം ചെയ്ത് വിശ്വസ്തരായ ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് അവർക്ക് റിവാർഡ്സ് നൽകി ഭാവി ഉപഭോക്താവായി തുടരാൻ പ്രോത്സാഹിപ്പിക്കുകയാണ് എം എസ് ജി ആറിൻ്റെ ലോയൽറ്റി അൽഗോരിതം ചെയ്യുന്നത്.

വിവിധ ഐടി കമ്പനികളിൽ ജോലി ചെയ്ത ശേഷം 2018 ൽ ആണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി നൗഫലും സോഫിയയും ദുബായിൽ എം എസ് ജി ആർ എന്ന സ്ഥാപനം തുടങ്ങുന്നത്.2020 ൽ തിരുവനന്തപുരം ടെക്‌നോപാർക്കിലും ഓഫീസ് തുടങ്ങി.ചുരുങ്ങിയ കാലം കൊണ്ട് തിരുവനന്തപുരത്തും ദുബായിലും മികച്ച ഡിജിറ്റൽ സൊല്യൂഷൻ കമ്പനിയായി എം എസ് ജി ആർ മാറി.ഒരു കമ്പനിയുടെ എല്ലാ ഡിജിറ്റൽ ആവശ്യങ്ങളും നിറവേറ്റി വേണ്ടത്ര ഇ-കൊമേഴ്സ് നേടിക്കൊടുക്കുകയും കസ്റ്റമർ ലോയൽറ്റി സംരക്ഷിച്ച് ഒരുപാട് ബിസിനസ് സംരംഭങ്ങളുടെ നട്ടെല്ലായി മാറുകയുമാണ് ടെക്നോപാർക്കിലെ ഈ സ്റ്റാർട്ട്അപ് ഐ ടി സ്ഥാപനം. ഒരു ബിസിനസ് പൂർണമായും ലാഭകരമാകുന്നത് ഒരു കസ്റ്റമർ അതിന്റെ സെയിൽസ്മാനായി മാറുകയും ആ പ്രോഡക്ടിനും ബിസിനസിനുമയി നിരന്തരം സംസാരിക്കാൻ തുടങ്ങുമ്പോഴുമാണെന്ന് അടിവരയിടുകയാണ് മൈ സെർച്ച് ഗ്ലോബൽ റിവാർഡ്സ്.

വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, ബ്ലോക്ക് ചെയിൻ ഡെവലപ്മെന്റുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ് , യു എക്സ് /യു ഐ ഡിസൈൻ, സി.ആർ.എം സോഫ്റ്റ് വെയർ എന്നിവയാണ് ഇവർ വൈദഗ്ധ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന മറ്റു സർവീസുകൾ.

MY SEARCH GLOBAL REWARDS
Contact +919895478037
www.mysearchglobalrewards.com

Advertisement