𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

മലപ്പുറത്ത് നിന്നും തുടങ്ങി ഇന്ന് ഇന്ത്യയിലുടനീളം നൂറിലധികം ഔട്ലറ്റുകൾ | ALBAIK®

കൊച്ചി ലുലു മാൾ ബെസ്റ്റ് ഫുഡ്‌ കോർട്ട് അവാർഡ് നേടി സൗത്ത് ഇന്ത്യയിൽ തന്നെ ആദ്യമായി അറബിക് ഫുഡിനെ ജനങ്ങളിലേക്ക് പരിചയപ്പെടുത്തിയ ALBAIK®

അൽബൈക്ക്‌ ഗ്രൂപ്പ് റെസ്റ്റോറന്റ് ഗ്രൂപ്പിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ.കഴിഞ്ഞ 33 വർഷമായി നമുക്കിടയിൽ ഉള്ള റെസ്റ്റോറന്റ് ബ്രാൻഡ് ആണ് അൽബൈക്ക്‌. മുപ്പത്തി മൂന്നു വർഷങ്ങൾക്ക് മുന്നേ ആദ്യമായി മലപ്പുറത്ത്‌ ആരംഭിച്ച അൽബൈക്ക്‌ റെസ്റ്റോറന്റ് ഗ്രൂപ്പ് ഇന്ന് ഇന്ത്യയിൽ ഉടനീളം നൂറോളം ഫ്രാഞ്ചെയ്സി & കമ്പനി ഓപ്പറേറ്റഡ് ഔട്ട്ലെറ്റ്സുമായി ഭക്ഷണ രംഗത്ത് നിറഞ്ഞു നിൽക്കുന്നു. സൗത്ത് ഇന്ത്യയിൽ തന്നെ ആദ്യമായി അറബിക് ഫുഡിനെ ജനങ്ങളിലേക്ക് പരിചയപ്പെടുത്തിയത് അൽബൈക്ക്‌ ഗ്രൂപ്പാണ്.വരുന്ന രണ്ടു വർഷത്തിനുള്ളിൽ സൗത്ത് ഇന്ത്യയിൽ അമ്പത്തോളം പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങാനുള്ള പ്ലാനിലാണ് അൽബൈക്ക്‌ ഗ്രൂപ്പ്.ഇതിനു പുറമേ മസ്ക്കറ്റിലും ബ്രൂണോയിലും പുതിയ ഔട്ട്ലെറ്റുകൾ ഈ വർഷം സ്റ്റാർട്ടു ചെയ്യും .ഏറ്റവും ആധുനിക രീതിയിൽ ഉള്ള ഫുഡ്‌ പ്രൊഡക്ഷൻ യൂണിറ്റ് ഉള്ളതും ഇവരുടെ പ്രത്യേകതയാണ്.

1991 ൽ അൽബൈക്ക്‌ ഗ്രൂപ്പ് ചെയർമാൻ മൊയ്‌ദീൻ കുട്ടി ഹാജി മലപ്പുറത്ത് തങ്ങളുടെ ആദ്യത്തെ റസ്റ്റോറൻ്റ് തുറന്നപ്പോൾ മനസ്സിൽ ഒരു കാര്യം വ്യക്തമായിരുന്നു -” ഭക്ഷണത്തിന്റെ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ ഉപഭോക്താക്കളുടെ വിശ്വാസം നേടുക “.എല്ലാവരുടെയും സ്നേഹവും സംതൃപ്തിയും നേടുന്നതിൽ അവർ വിജയിച്ചു.അതിന്റെ ഫലമായി അൽബൈക്ക് രുചികരമായ ഭക്ഷണത്തിൻ്റെയും മികച്ച സേവനത്തിന്റെയും പര്യായമായി മാറി.

ലുലു സീനിയർ ഓപ്പറേഷൻ മാനേജർ ഓ. സുകുമാരൻ, ലുലു HR മാനേജർ അനീഷ് എബ്രഹാമും ചേർന്ന് അൽബൈക്ക്‌ ഗ്രൂപ്പ് CEO അബ്ദുൽ അസീസിസ് COO അബ്ദുൽ വാഹിദ്,ഓപറേഷൻ ഡയറക്ടർ നൗഫൽ എന്നിവർക്ക് അവാർഡ് കൈമാറുന്നു

 

ഇപ്പോൾ ഇതാ കൊച്ചി ലുലു മാൾ ബെസ്റ്റ് ഫുഡ്‌ കോർട്ട് അവാർഡ് അൽബൈക്കിനെ തേടി എത്തിയിരിക്കുകയാണ്.കൊച്ചി ലുലു മാൾ പതിനൊന്നാം വാർഷിക ദിനത്തിനോടനുബന്ദിച്ചു നടന്ന പുരസ്‌കാര ചടങ്ങിൽ മാളിലെ ഏറ്റവും മികച്ച ഫുഡ്‌ കോർട്ട് അവാർഡിനർഹരായി അൽബൈക്ക്‌.ലുലു സീനിയർ ഓപ്പറേഷൻ മാനേജർ ഓ. സുകുമാരൻ, ലുലു HR മാനേജർ അനീഷ് എബ്രഹാമും ചേർന്ന് അൽബൈക്ക്‌ ഗ്രൂപ്പ് CEO അബ്ദുൽ അസീസിസ് COO അബ്ദുൽ വാഹിദ്,ഓപറേഷൻ ഡയറക്ടർ നൗഫൽ എന്നിവർക്ക് അവാർഡ് കൈമാറി.ഇതിനു പുറമേ ഹൈദരാബാദ് ലുലു മാൾ നടത്തിയ അവാർഡ് ചടങ്ങിൽ ടോപ്പ് സെയിൽസ് അവാർഡും അൽബൈക്ക്‌ ഗ്രൂപ്പ് കരസ്ഥമാക്കിയിരുന്നു.അതുപോലെ Restaurant India Best Casual Dine അവാർഡ്, മറ്റു ഗവണ്മെന്റ് അവാർഡുകളും അൽബൈക്ക്‌ ഗ്രൂപ്പ് നേടിയിട്ടുണ്ട്.

Advertisement