𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഒറ്റമുറി കടയിൽ നിന്നും 4 രാജ്യങ്ങളിലായി മുപ്പത്തി ഒന്നോളം ഔട്ലറ്റുകളിലേക്ക് | MOUZY BANANA AVIL MILK®️

അവിൽ മിൽക്ക് എന്ന വിഭവത്തെ ബ്രാൻഡാക്കി മാറ്റിയ MOUZY 80 ലേറെ വൈവിധ്യമാര്‍ന്ന അവില്‍ മില്‍ക്കുകളാണ് നൽകുന്നത്

1985ല്‍ പെരിന്തൽമണ്ണ മാർക്കറ്റിൽ വെറും 60 SQFT മാത്രമുള്ള ഒറ്റമുറി കടയിൽ തുടങ്ങിയ ഒരു ചെറിയ കൂൾ ബാർ.ഇന്നത് ഇന്ത്യ,യുഎഇ ,ഖത്തർ , സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായി മുപ്പത്തി ഒന്നോളം ഔട്ലറ്റുകൾ ഉള്ള ഒരു അവിൽ മിൽക്ക് ബ്രാൻഡായി മാറി.പറഞ്ഞു വരുന്നത് MOUZY BANANA AVIL MILK®️  എന്ന ബ്രാൻഡിനെ പറ്റി ആണ്.ഒരു ചെറിയ കൂൾ ബാറിനെ MOUZY എന്ന അവിൽ മിൽക്ക് ബ്രാൻഡ് ആക്കി മാറ്റിയതിനു പിന്നിൽ അസ്ഹര്‍ മൗസി എന്ന യുവ സംരംഭകന്റെ കഠിനാധ്വാനം ആണ്.അവിൽ മിൽക്ക് എന്ന വിഭവത്തെ ബ്രാൻഡാക്കി മാറ്റിയ MOUZY 80 ലേറെ വൈവിധ്യമാര്‍ന്ന അവില്‍ മില്‍ക്കുകളാണ് നൽകുന്നത്.പെരിന്തല്‍മണ്ണയിലെ ഔട്ട്ലെറ്റില്‍ മാത്രം ദിവസം 450 കിലോയിലേറെ പഴം അവില്‍ മില്‍ക്കിനായി ഉപയോഗിക്കുന്നു.

1985ല്‍ പിതാവ് തുടങ്ങിയ ഷിംല കൂൾബാർ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം അസ്ഹര്‍ മൗസിയുടെ മൂത്ത ചേട്ടന്‍ ഏറ്റെടുത്തു. അസ്ഹര്‍ പഠിച്ച് ബി.ടെക്കും എം.ടെക്കും പൂര്‍ത്തിയാക്കി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ അസിസ്റ്റർ എൻജിനീയറായി. സഹോദരൻ അസുഖബാധിതനായി ചികിത്സ തേടിയപ്പോൾ അസ്ഹർ കൂൾബാർ ഏറ്റെടുത്ത് നടത്തി. മാങ്ങാ കഷ്ണങ്ങളും മറ്റും ഉള്‍പ്പെടുത്തി അവല്‍മില്‍ക്ക് അവതരിപ്പിച്ചു.ഇത് ഹിറ്റ് ആവുകയും 2020 മാര്‍ച്ച് ഒന്നിന് മൗസി എന്ന ബ്രാന്‍ഡില്‍ അവല്‍മില്‍ക്കിനായി എക്‌സ് ക്ലൂസിവ് ഷോറൂം ആരംഭിക്കുകയും ചെയ്തു.ഇന്ന് നാല് രാജ്യങ്ങളിലായി 31 ഓളം ഔട്ലറ്റുകൾ ഉള്ള ഒരു ബ്രാൻഡ് ആണ് MOUZY .

1985ല്‍ തുടങ്ങിയ ഷിംല കൂൾബാർ

 

ഈ ഇടക്ക് പെരിന്തല്‍മണ്ണയില്‍ വെച്ച് നടന്ന ഇന്ത്യയിലെ ആദ്യത്തെ ഫ്യൂഷന്‍ ബിസിനസ് കോണ്‍ക്ലേവായ സ്‌കെയില്‍ അപ് 2024ൽ മികച്ച യുവ സംരംഭകനുള്ള അവാർഡ് അസ്ഹറിനെ തേടി എത്തി.നജീബ് കാന്തപുരം അധ്യക്ഷൻ ആയ ചടങ്ങിൽ കേരള വ്യവസായ വകുപ്പ് മന്ത്രിയായ പി. രാജീവിൽ നിന്നും അസ്ഹർ അവാർഡ് ഏറ്റു വാങ്ങി.

മികച്ച യുവ സംരംഭകനുള്ള അവാർഡ് കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിൽ നിന്നും അസ്ഹർ ഏറ്റു വാങ്ങുന്നു

Advertisement