𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

പതിനെട്ടാം വയസ്സിൽ മൂന്നു സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ ഇവന്റ് മാനേജ്‌മെന്റ് സംരംഭം | Decoratio wedding.decor

മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ അൻഫാസ് ,മിഷാൽ,അമൽ എന്നിവർ ചേർന്ന് 2022 ഓഗസ്റ്റ് മാസത്തിൽ തുടക്കമിട്ട സംരംഭമാണ് Decoratio wedding.decor.വിവാഹം ,ജന്മദിനം,ബ്രൈഡൽ ഷവർ എന്നിങ്ങനെ എല്ലാവിധ ഇവന്റുകളും ഏറ്റെടുത്ത് നടത്തുന്നു. തുടക്കത്തിൽ ഡെക്കറേഷൻ വർക്കുകൾ മാത്രമാണ് ചെയ്തിരുന്നത് എങ്കിൽ ഇപ്പോൾ കേരളത്തിലുടനീളം എല്ലാ വിധ ഇവന്റുകളും മുഴുവനായും ഏറ്റെടുത്ത് മാനേജ് ചെയ്യുന്നു.

2022 ൽ സംരംഭം തുടങ്ങുമ്പോൾ മൂന്നും പേരുടെയും പ്രായം വെറും 18 വയസ്സ്.ആ വർഷം 5 ൽ താഴെ വർക്കുകൾ മാത്രമാണ് കിട്ടിയത്.എന്നാൽ അഫോർഡബിൾ പ്രൈസിൽ മികച്ച ക്വാളിറ്റിയിൽ സർവീസ് നൽകിയതോടെ കൂടുതൽ വർക്കുകൾ കിട്ടി തുടങ്ങി.കഴിഞ്ഞ വർഷം 350 ൽ അധികം വർക്കുകൾ ഏറ്റെടുത്ത് നടത്താൻ മൂവർക്കും സാധിച്ചു.ഈ വർഷം ഇതുവരെ 35 + വർക്കുകൾ പൂർത്തീകരിച്ചു കഴിഞ്ഞു.മൂന്ന് പേരുടെയും നിലവിലെ പ്രായം വെറും 20 വയസ്സാണ്.ബിസിനസ്സിനൊപ്പം പഠനവും മൂന്ന് പേരും മുന്നോട്ട് കൊണ്ട് പോകുന്നു..അൻഫാസ് ബികോമിനും ,മിഷാൽ പോളി ഓട്ടോമൊബൈൽ കോഴ്‌സിനും അമൽ ബിബിഎ ക്കും പഠിക്കുന്നു.

അൻഫാസ് പ്ലസ്ടു കഴിഞ്ഞ സമത്ത് കാറ്ററിങ് വർക്കിന്‌ പോയിരുന്നു.പിന്നീട് ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ ജോലിക്ക് കയറി.അങ്ങനെ ഈ ഒരു മേഖലയെ പറ്റി കൂടുതൽ പഠിച്ചു മനസ്സിലാക്കി.ആ സമയത്ത് തന്നെ ഒരുപാട് റിസ്ക് ഉള്ള വർക്കുകൾ ചെയ്തു എക്സ്പീരിയൻസ് നേടാൻ അൻഫാസിനു കഴിഞ്ഞു.പിന്നീട് ഒരു ഗോഡൗണിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി.അതിലൂടെയും കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി.അതിനു ശേഷം ആണ് മൂന്ന് പേരും കൂടി Decoratio wedding.decor തുടങ്ങുന്നത്.2022 ഓഗസ്റ്റ് മാസത്തിൽ തുടങ്ങി ഒക്ടോബർ 10 നു ആദ്യത്തെ വർക്ക് കിട്ടി.
ആദ്യമൊക്കെ പ്രോഫിറ്റ് ഇല്ലാതെ വർക്കുകൾ ചെയ്തു നൽകി പഠിച്ചു.കാരണം തുടക്കക്കാർ എന്ന നിലയിൽ വർക്ക് കിട്ടുക എന്നത് ബുദ്ധിമുട്ട് ആയിരുന്നു. മറ്റുള്ളവരെ കാണിക്കാൻ ഒരു വർക്ക് പ്രൊഫൈൽ വേണമല്ലോ.2022 അങ്ങനെ കടന്നു പോയി.2023 ൽ നല്ല രീതിയിൽ വർക്കുകൾ നേടുവാൻ കഴിഞ്ഞു.ആദ്യം ഡെക്കറേഷൻ വർക്കുകൾ മാത്രമാണ് ചെയ്തിരുന്നത് എങ്കിൽ ഇന്ന് എല്ലാവിധ ഇവന്റുകളും ഏറ്റെടുത്ത് പൂർണ്ണമായും മാനേജ് ചെയ്യുന്നു. വാഹനം ഉൾപ്പടെയുള്ളവ സ്വന്തമായി ആഡ് ചെയ്തു കൊണ്ട് ഇപ്പോൾ ഘട്ടം ഘട്ടമായി ബിസിനസ്സിനെ അടുത്ത ഘട്ടത്തിലേക്ക് വളർത്തി കൊണ്ടിരിക്കുകയാണ് മൂവരും ചേർന്ന്.

Advertisement