𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

കുപ്പിയിൽ നിന്നൊരു മാണിക്യം | Craft Casa By Anjali

ആരോ വലിച്ചെറിഞ്ഞ കുപ്പിയിൽ നിന്നും ഉയർന്നു വന്നതാണ് Craft Casa.ഇന്ന് തൃശ്ശൂരിൽ വിവാഹ ദിവസത്തെ ഫോട്ടോ ലൈവായി എഡിറ്റ് ചെയ്തു ഫ്രെയിം ചെയ്തു നൽകുന്ന ഒരേ ഒരു ലേഡി ഒരു പക്ഷെ അഞ്ജലി ആവും.

വിവാഹ ഫോട്ടോകൾ ഒക്കെ ഓർമ്മക്കായി നമ്മൾ ഫ്രെയിം ചെയ്തു സൂക്ഷിക്കാറുണ്ട്.വിവാഹ ദിനത്തിലെ സന്തോഷകരമായ നിമിഷങ്ങൾ അപ്പോൾ തന്നെ എഡിറ്റ് ചെയ്തു ഫ്രെയിം ചെയ്തു ലഭിച്ചാലോ ? അങ്ങനെ ഒരു വേറിട്ടൊരു സർവ്വീസ് നൽകുകയാണ് തൃശ്ശൂർ മണ്ണൂത്തി സ്വദേശിനി അഞ്ജലി ജോസഫ് (craft_casa_).തൃശ്ശൂരിൽ വിവാഹ ദിവസത്തെ ഫോട്ടോ ലൈവായി എഡിറ്റ് ചെയ്തു ഫ്രെയിം ചെയ്തു നൽകുന്ന ഒരേ ഒരു ലേഡി ഒരു പക്ഷെ അഞ്ജലി ആവും.ലൈവ് ഫ്രയിമുകൾ കൂടാതെ വിവിധ തരം ഫ്രയിമുകൾ ,ഡ്രീം കാച്ചറുകൾ,മിനിയേച്ചറുകൾ,വെഡിങ് കാർഡുകൾ എന്നിങ്ങനെ ഉള്ള വിവിധ ക്രാഫ്റ്റ് ഉത്പന്നങ്ങളും craft_casa_ യിലൂടെ അഞ്ജലി ചെയ്തു നൽകുന്നു.ബോട്ടിൽ ആർട്ട് ചെയ്ത് ആയിരുന്നു തുടക്കം, മനുഷ്യവകാശങ്ങളിലെ ആർട്ടിക്കിൾ 1 ഇന്ത്യയിലെ 20 ഭാഷകളിൽ ബോട്ടിൽ ആർട്ട്‌ ആയി ചെയ്തതിനു ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ്,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവ അഞ്ജലിയെ തേടി എത്തി.നിലവിൽ QB Tech solutionsൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്യുന്നതിനൊപ്പം തന്റെ ചെറിയ ബിസിനസ്സും അഞ്ജലി മുന്നോട്ട് കൊണ്ട് പോകുന്നു.

തുടക്കം ഇങ്ങനെ…

ആരോ വലിച്ചെറിഞ്ഞ കുപ്പിയിൽ നിന്നും ഉയർന്നു വന്നതാണ് craft_casa_ .ചെറുപ്പം മുതലേ അമ്മ ചെറിയ ക്രാഫ്റ്റ് വർക്കുകൾ ചെയ്യുന്നത് കണ്ടാണ് അഞ്ജലി വളർന്നത്.കൊറോണ ലോക്ക് ഡൗണിൽ വരയ്ക്കാൻ പോലും അറിയാത്ത അഞ്ജലി ബോട്ടിൽ ആർട്ട് ചെയ്യുവാൻ തുടങ്ങി. അതൊരു ക്രേസ് ആയി മാറിയപ്പോൾ പാട്ട പെറുക്കി ,കുപ്പി പാട്ട,പൈസ കളയാൻ വേണ്ടി കാണിക്കുന്ന ഓരോ കോപ്രായങ്ങൾ,ആക്രി, എന്നിങ്ങനെ ഒരുപാട് കളിയാക്കലുകൾ കേൾക്കേണ്ടി വന്നു.അന്ന് അഞ്ജലി തീരുമാനിച്ചത് ആണ് കളിയാക്കവരെ കൊണ്ട് തന്നെ ബെസ്റ്റ് എന്ന് പറയിപ്പിക്കണം എന്ന്.ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ്,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവ നേടിയതിലൂടെ അത് സാധ്യമായി.അമ്മയും ,ഒരുപിടി നല്ല സുഹൃത്തുക്കളും, J Y കൂട്ടുകാരും,QB Tech ഫാമും സപ്പോർട്ട് ആയി അന്നും ഇന്നും കൂടെ ഉണ്ട്.വർക്ക് ലോഡ് കൂടുമ്പോൾ അമ്മ ആണ് ഫ്രെയിം ഒക്കെ ചെയ്യുന്നത്. ജോലി കഴിഞ്ഞ് 6 മണിക്ക് ശേഷം ഓഫീസിൽ തന്നെ ഇരുന്നാണ് ഡിസൈനിങ് എല്ലാം ചെയ്യുന്നത്.നേരേ പോയി പ്രിന്റും എടുക്കും.77 രൂപയുടെ ഒരു ഫ്രെയിം ആണെങ്കിലും വർക്ക് എടുക്കാൻ മടി ഇല്ല അഞ്ജലിക്ക്.ഗിഫ്റ്റ് ചെയ്‌തു കൊടുക്കുമ്പോൾ അവരുടെ മുഖത്തുള്ള ആ ഹാപ്പിനെസ്സ് ആണ് അഞ്ജലിയെ പ്രൗഡ് ആക്കുന്നത്.അന്ന് കളിയാക്കിയവരോട് അഞ്ജലി കടപ്പെട്ടിരിക്കുന്നു,കാരണം വെറും ടൈം പാസ്സായി ആർട്ട്‌ ചെയ്ത അഞ്ജലിയെ ഇന്ന് 1000 ൽ അധികം കസ്റ്റമേഴ്സിനെ നേടിയെടുത്ത ക്രാഫ്റ്റ് കാസ ആക്കി മാറ്റിയതിൽ വലിയൊരു പങ്ക് അവർക്കും ഉണ്ട്.

Advertisement