𝗦𝗧𝗢𝗥𝗜𝗘𝗦 𝗧𝗛𝗔𝗧 𝗪𝗜𝗟𝗟 𝗜𝗡𝗦𝗣𝗜𝗥𝗘 𝗬𝗢𝗨

ഒറ്റ ദിവസം കൊണ്ട് പെട്ടെന്ന് കോടീശ്വരൻ ആയി | ചൈനയിലെ പ്രായം കുറഞ്ഞ ധനികൻ Wang Ning

ലാബുബു പാവകളുടെ പിന്നിലെ കമ്പനിയായ പോപ്പ്മാർട്ടിന്റെ സിഇഒ & ഫൗണ്ടർ വാങ് നിങ് ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ ശത കോടീശ്വരന്മാരിൽ ഒരാളായി മാറിയിരിക്കുക ആണ്.ലബുബു പാവകൾ ആണ് സിഇഒ വാങ് നിങ്ങിനെ 22 ബില്യൺ ഡോളർ ആസ്തിയുള്ള ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാക്കി മാറ്റിയത്.പോപ്പ് മാർട്ട് ആപ്പ് ഇപ്പോൾ യുഎസിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡ് ചെയ്യുന്നു, ചില പാവകൾ ഇപ്പോൾ യഥാർത്ഥ വിലയേക്കാൾ 18 മടങ്ങ് വിലയ്ക്ക് ആണ് വിൽക്കുന്നത്. ഫോർബ്‌സിന്റെ റിയൽ-ടൈം ബില്യണയർ പട്ടിക പ്രകാരം, വാങ് നിങ്ങിന്റെ ആസ്തി 22.7 ബില്യൺ ഡോളറായി ഉയർന്നു – 2024 ലെ ആദ്യകാല 7.59 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം നാലിരട്ടിയായി.

ചൈനീസ് പാവയായ ലബുബു ലോകമെമ്പാടും ഇപ്പോൾ ട്രെൻഡിങ് ആണ്.ഷെങ്‌ഷോ സർവകലാശാലയിൽ പരസ്യത്തിൽ ബിരുദം നേടിയ വാങ് 2010 ൽ ബീജിംഗിലെ ടെക് ജില്ലയായ സോങ്‌ഗുവാൻകുനിൽ ആണ് കമ്പനിയുടെ ആദ്യ സ്റ്റോർ തുറന്നത്.തുടക്കത്തിൽ കോമിക്സുകളും ഫോൺ ആക്‌സസറികളുമാണ് വിറ്റിരുന്നത്, എന്നാൽ വാങ് വിപണിയിൽ ഒരു വിടവ് കണ്ടപ്പോൾ കളക്റ്റബിൾ ടോയ്സിലേക്ക് മാറി.2016-ൽ, അദ്ദേഹം ആർട്ടിസ്റ്റ് കെന്നി വോങ്ങുമായി ചേർന്ന് മോളി ഡോൾ സീരീസ് അവതരിപ്പിച്ചു, അത് ഒരു ബിസിനസ് വിജയമായി മാറി. എന്നാൽ പോപ്പ് മാർട്ടിനെയും വാങിനെയും സ്ട്രാറ്റോസ്ഫിയറിലേക്ക് ഉയർത്തിക്കൊണ്ടുവന്നിരുന്നത് ലാബുബുവായിരുന്നു.അലങ്കോലമായ മുടിയും, പുഞ്ചിരിക്കുന്ന മുഖങ്ങളും, വ്യത്യസ്തമായ ആകർഷണീയതയുമുള്ള ലബുബു പാവകളെ 2019 ൽ ഹോങ്കോംഗ് ഡിസൈനർ കാസിംഗ് ലംഗ് സൃഷ്ടിച്ചത്.പ്ലഷ് കളിപ്പാട്ടങ്ങൾ, വിനൈൽ കഥാപാത്രങ്ങൾ, ബ്ലൈൻഡ് ബോക്സ് മിസ്റ്ററി എന്നിവയുടെ രൂപത്തിൽ ലഭ്യമാകുന്ന ഈ കളക്റ്റബിൾ സീരീസ് ഒരു ആശ്ചര്യം നൽകുന്ന ഒന്നാണ് ,കാരണം, ബോക്സ് ഓപ്പൺ ചെയ്യുന്ന വരെ ഉപഭോക്താക്കൾക്ക് എന്ത് രൂപമാണ് ലഭിക്കുകയെന്ന് അറിയാനാവില്ല.Gen Z-നും മില്ലേനിയൽ ഷോപ്പർമാർക്കും ഇടയിൽ പ്രലോഭിപ്പിക്കുന്ന ഒരു സർപ്രൈസ് ആയി അത് മാറുന്നു.

Advertisement