ബൈക്കിനായി ഇഷ്ട റജിസ്‌ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കിയത് 2.5 ലക്ഷം രൂപയ്ക്ക്
എറണാകുളം നെട്ടൂർ ഉള്ള dnhotels ന്റെയും,സൗത്ത് കളമശേരിയിലും നെട്ടൂരും ഉള്ള POSHBYDN എന്ന ക്ലോത്തിങ് സ്റ്റോറിന്റെയും എംഡിയും സിഇഒയും ആണ് ധീദത്ത്...
ഇഷ്ട രജിസ്‌ട്രേഷൻ നമ്പറുകൾക്കായി പണം ചിലവാകുന്ന മലയാളികളുടെ പട്ടികയിലേക്ക് പുതിയ ഒരു അംഗം കൂടി.POSHBYDN ന്റെ എംഡിയും സിഇഒയും ആയ ധീദത്ത് ആണ് പുതുതായി വാങ്ങിയ സൂപ്പര്‍ ബൈക്കുകളിലെ താരമായ കാവാസാക്കി നിഞ്ച ZX-10R നു വേണ്ടി ഇഷ്ട രജിസ്‌ട്രേഷൻ നമ്പർ കിട്ടുവാൻ 2.5 ലക്ഷം രൂപ മുടക്കിയത്.
എറണാകുളത്ത് ആണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.KL-07-DH-0009 എന്ന പ്രത്യേക നമ്പറാണ് ലേലത്തിലൂടെ 2.5 ലക്ഷത്തിന് സ്വന്തമാക്കിയത്.25 ലക്ഷം രൂപ വരുന്ന കാവസാക്കിയുടെ നിഞ്ച ZX-10R കേരളത്തിൽ വളരെ കുറച്ചു പേർക്ക് മാത്രം ആണുള്ളത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വാഹനങ്ങളോട് അതിയായ താല്പര്യം ഉള്ളവർ ആണ് പുതിയ ജനറേഷൻ സംരഭകർ.അതിനാൽ തന്നെ ബിസിനസ്സ് വളരുന്നതിനൊപ്പം ലൈഫിലും പുതിയ വാഹനങ്ങൾ സ്വന്തമാക്കി ഒരു മാറ്റം കൊണ്ടുവരാനും അതിലൂടെ സ്വയം ഒരു സമ്മാനം നൽകുവാനും മിക്കവരും ശ്രമിക്കാറുണ്ട്.അത്തരത്തിൽ നിഞ്ച ZX-10R സ്വന്തമാക്കിയപ്പോൾ 2.5 ലക്ഷത്തിന് ഇഷ്ട നമ്പർ കൂടെ സ്വന്തമാക്കിയിരിക്കുക ആണ് ധീദത്ത് .
എറണാകുളം നെട്ടൂർ ഉള്ള dnhotels ന്റെയും,സൗത്ത് കളമശേരിയിലും നെട്ടൂരും ഉള്ള POSHBYDN എന്ന ക്ലോത്തിങ് സ്റ്റോറിന്റെയും എംഡിയും സിഇഒയും ആണ് ധീദത്ത്…
Advertisement